Case | മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി സെപ്തംബര്‍ 24ന്
കാസര്‍കോട്: (KasargodVartha) ബിജെപി (BJP) സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ (K Surendran) പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് (Bribery Case) റദ്ദാക്കണമെന്ന പ്രതി ഭാഗത്തിന്റെ ഹര്‍ജി വിധി പറയാന്‍ ജില്ലാ സെഷന്‍സ് കോടതി സെപ്തംബര്‍ 24ലേക്ക് മാറ്റി.
കേസില്‍ ഒന്നാം പ്രതിയായ കെ സുരേന്ദ്രന്‍ 2023 സെപ്തംബര്‍ 21നാണ് കേസിലെ വാദം കേള്‍ക്കുന്ന ജില്ലാ സെഷന്‍സ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കുകയും ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കുകയും കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് കേസ്.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ എസ്സി-എസ്ടി അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. വിടുതല്‍ ഹര്‍ജിയില്‍ പ്രതി ഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിട്ടുണ്ട്. ഇരയായ സുന്ദരയുടെ വാദമാണ് ഇനി കേള്‍ക്കാന്‍ ബാക്കിയുള്ളത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി ശുക്കൂര്‍ ഹാജരായി.
#KSurendran #Manjeshwaram #BriberyCase #KeralaPolitics #Election #CourtVerdict