ബി ജെ പി സ്ഥാനാര്‍ത്ഥികളായ കെ സുരേന്ദ്രനും, രവീശ തന്ത്രിയും പത്രിക സമര്‍പ്പിച്ചു
Apr 27, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2016) നിയമസഭാ പൊതുതെരഞ്ഞെടുപ്പ് 2016 ന്റെ ഭാഗമായി എട്ട് നാമനിര്‍ദ്ദേശ പത്രികകള്‍കൂടി സമര്‍പ്പിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി കെ സുരേന്ദ്രന്‍ മൂന്നു സെറ്റും പി സുരേഷ് കുമാര്‍ ഷെട്ടി ഒരു സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു.
വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായ രവീശ തന്ത്രി മൂന്ന് സെറ്റ് പത്രികയും എ സി അശോക് കുമാര്‍ ഒരു സെറ്റ് പത്രികയും നല്‍കി. വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി മുമ്പാകെയാണ് പത്രിക നല്‍കിയത്. മഞ്ചേശ്വരത്ത് പി സുരേഷ് കുമാര്‍ ഷെട്ടിയും, കാസര്‍കോട്ട് എ സി അശോക് കുമാറുമാണ് ബി ജെ പിയുടെ ഡമ്മി സ്ഥാനാര്‍ത്ഥികള്‍.
ഏപ്രില്‍ 22ന് പത്രിക സമര്‍പണം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെ 21 പേരാണ് പത്രിക നല്‍കിയത്.
Keywords : Kasaragod, Election 2016, BJP, Manjeshwaram, Nominations, K Surendran, Raveesha Thandri Kundar.