city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴിവില നിയന്ത്രിക്കാന്‍ കഴിയാത്ത കേരള സര്‍ക്കാറാണ് കേന്ദ്രത്തെ കുറ്റം പറയുന്നത്: കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 08.11.2017) കോഴിവില നിയന്ത്രിക്കാന്‍ കഴിയാത്ത കേരള സര്‍ക്കാറാണ് കേന്ദ്രത്തെ കുറ്റം പറയുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബി ജെ പി കാസര്‍കോട് മണ്ഡലം കമ്മിറ്റി ബദിയടുക്കയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍.

77 രൂപയില്‍ കോഴിവിലയെത്തിക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക് വില 125 രൂപയിലെത്തിയപ്പോഴും കേന്ദ്രത്തെ കുറ്റം പറഞ്ഞു നടക്കുകയാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ വിപ്ലവകരമായ തീരുമാനമായ നോട്ട് നിരോധനത്തിന്റെ നടുക്കത്തില്‍ നിന്ന് മോചിതരാകാത്ത കള്ളപ്പണക്കാരാണ് കരിദിനമാചരിച്ച് നടക്കുന്നത്. നോട്ട് നിരോധനത്തെയട്ടിമറിക്കാന്‍ മതമൗലികവാദികളായ എസ് ഡി പി ഐ പോലുള്ള സംഘടനകളും, ഇടതുപക്ഷ അനുഭാവികളായ ബാങ്ക് ഉദ്യോഗസ്ഥന്‍മാരും കേരള സര്‍ക്കാാറുമാണ് ശ്രമിച്ചത്.

കോഴിവില നിയന്ത്രിക്കാന്‍ കഴിയാത്ത കേരള സര്‍ക്കാറാണ് കേന്ദ്രത്തെ കുറ്റം പറയുന്നത്: കെ സുരേന്ദ്രന്‍

നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധനകള്‍ നടത്താതെയും, സംസ്ഥാന സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെയും കേന്ദ്ര സര്‍ക്കാറിനെതിരെ ജനവികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമറിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. തെറ്റില്ലാത്ത റേഷന്‍കാര്‍ഡ് പോലും വിതരണം ചെയ്യാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ബി പി എല്‍ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ നിരവധിയാണ്. കള്ളപ്പണക്കാരുടെ കൂടെ സഞ്ചരിക്കുന്നതും, സ്‌പോണ്‍സേഡ് യാത്ര നടത്തുന്നതും ആരാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ കൂപ്പര്‍ യാത്രയിലൂടെ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടുണ്ടായിരിക്കുന്നത് കള്ളപ്പണക്കാര്‍ക്ക് മാത്രമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാതെ അടുക്കും ചിട്ടയുമായ ജീവിതം നയിക്കാന്‍ പാവപ്പെട്ടവന് സഹായകമാകുകയാണ് നോട്ട് നിരോധനത്തിലൂടെ സാധ്യമായത്. സുരക്ഷിതമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഭാവിയിലേക്കുള്ള ധീരമായ ചുവടുവെയ്പ്പാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബദിയടുക്കയില്‍ നടന്ന യോഗത്തില്‍ ബി ജെ പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായിക്, സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, വൈസ് പ്രസിഡന്റുമാരായ രാമപ്പ മഞ്ചേശ്വരം, ജനനി, ശിവകൃഷ്ണ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ശൈലജ ആര്‍ ഭട്ട്, ജില്ലാ അധ്യക്ഷ പുഷ്പ അമേക്കള, സെക്രട്ടറി രത്‌നാവതി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍, ജി സ്വപ്‌ന, മാലതി ആര്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സീതാംഗോളിയില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്രരി ഭണ്ടാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബി എം ആദര്‍ശ്, മുരളീധരയാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords : K.Surendran, BJP, Programme, Badiyadukka, Kasaragod, News, Inauguration, LDF, Government, Narendra Modi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia