city-gold-ad-for-blogger

കെ സുധാകരന്റെ 'ഉദുമയ്‌ക്കൊപ്പം' ക്യാംപെയിനും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു

ഉദുമ: (www.kasargodvartha.com 26.04.2016) ഡിജിറ്റല്‍ മാധ്യമങ്ങളുടെ ജനകീയ സാധ്യതകള്‍ ഇലക്ഷന്‍ പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തി കെ സുധാകരന്‍ വ്യത്യസ്തനാകുന്നു. ഉദുമ മണ്ഡലത്തിലെ ഏത് വോട്ടര്‍ക്കും യു ഡി എഫ് സ്ഥാനാര്‍ത്ഥിയോട് സംവദിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ മൊബൈലിലൂടെ 24 മണിക്കൂറും വോട്ടര്‍മാര്‍ക്ക് സമീപിക്കാവുന്ന ഒരു സ്ഥാനാര്‍ത്ഥിയാവുകയാണ് അദ്ദേഹം. 70975 70975 എന്ന മൊബൈല്‍ നമ്പറിലേക്ക് വിളിച്ചോ, 80865 66657 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലേക്ക് ഓഡിയോ മെസേജ് അയച്ചോ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിയുമായി പങ്കുവെക്കാം.

'ഉദുമയ്‌ക്കൊപ്പം' എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചട്ടഞ്ചാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. 70975 70975 എന്ന നമ്പറിലേക്ക് വിളിച്ച് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി ക്യാംപെയിന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉദുമയിലെ വോട്ടര്‍മാരോട് സംവദിക്കാന്‍ നേരിട്ട് ബന്ധം പുലര്‍ത്തുന്നതിന് വേണ്ടി തുടങ്ങിവെച്ച ഈ സംരംഭം ഒരു വലിയ വിജയമാകട്ടെയെന്ന് ഞാന്‍ ആശിക്കുകയാണ്. സ്ഥാനാര്‍ത്ഥിയോട് നേരിട്ട് ബന്ധപ്പെടാനും നേരിട്ട് അഭിപ്രായങ്ങള്‍ കൈമാറാനുമുള്ള ഒരവസരമാണുള്ളതെന്നും അതിന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കാലത്തിന്റെ പ്രചരണ സാധ്യതകള്‍ ഉപയോഗിക്കാനാണ് ശ്രമം. വോട്ടര്‍മാരെ നേരിട്ട് ബന്ധപ്പെടാനുള്ള സാമ്പ്രദായിക രീതികള്‍ക്കൊപ്പം ഇതുപോലുള്ള പുതിയ രീതികളും പരീക്ഷിക്കുന്നുണ്ട്. മൊബൈലും സാമൂഹിക മാധ്യമങ്ങളും ഇലക്ഷന്‍ പ്രചരണത്തില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കിയിട്ടുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് കെ സുധാകരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ പ്രശ്‌നങ്ങള്‍ അറിയിക്കാനുള്ള നൂതന മാര്‍ഗമേ നിലയിലാണ് ഉദുമയ്‌ക്കൊപ്പം എന്ന ക്യാംപെയിന്‍ തുടങ്ങുന്നത്. മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്ന ഉദുമയിലെ മുഴുവന്‍ വോട്ടര്‍മാരും ഇത് പ്രയോജനപ്പെടുത്തുമൊണ് കരുതുന്നതെന്ന് ഡി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. ഉദുമ നിയോജക മണ്ഡലം മാധ്യമ വിഭാഗത്തിന്റെ ചാര്‍ജ് വഹിക്കുത് ഇദ്ദേഹമാണ്.

ബുധനാഴ്ച മുതല്‍ വോട്ടര്‍മാര്‍ക്ക് ഈ നമ്പറില്‍ വിളിച്ച് സ്ഥാനാര്‍ത്ഥിയോട് സംവദിക്കാം. ഇങ്ങനെ വിളിക്കുന്നവരുടെ ഫോണ്‍ നമ്പറും അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും സഹിതം മീഡിയ സെന്റര്‍ പ്രവര്‍ത്തകര്‍ കെ സുധാകരന് കൈമാറും. സ്ഥാനാര്‍ത്ഥി അവരെ നേരിട്ട് വിളിക്കുകയും ചെയ്യും.

കെ സുധാകരന്റെ പേരിലുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വെബ്‌സൈറ്റിലൂടെയും ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയുമായി സംവദിക്കാന്‍ സാധിക്കും. കെ സുധാകരനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ള വെബ്‌സൈറ്റില്‍ ഓരോ ദിവസത്തേയും തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍, മണ്ഡലത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും ksudhakaran.in എന്ന വെബ്‌സൈറ്റിലുണ്ടാകും.

കെ സുധാകരന്റെ 'ഉദുമയ്‌ക്കൊപ്പം' ക്യാംപെയിനും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു

Keywords : Udma, Election 2016, UDF, Campaign, Website-inauguration, Kasaragod, K Sudhakaran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia