city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ സുധാകരന്‍; തീയ്യില്‍ മുളച്ച കോണ്‍ഗ്രസുകാരനു തീക്കനല്‍ തീര്‍ത്ത നാട്ടില്‍ പോരാട്ടം

പ്രതിഭാരാജന്‍

ഉദുമ: (www.kasargodvartha.com 17/03/2016) കെ. സുധാകരന്‍ ഉദുമയിലേക്കെത്തുന്നു. കണ്ണൂര്‍ ജില്ലയിലെ എടക്കാടിനടുത്തുള്ള നടാലുകാരനെ ഉദുമയുടെ കൂടി സ്വന്തമാക്കാന്‍ സീറ്റു നല്‍കി ജയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യു.ഡി.എഫ്. കാസര്‍കോട്ട് കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്നതിനിടെ ക്ഷണപ്രകാരം കടന്നു വന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മതം മൂളുകയായിരുന്നു. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതു തുറന്നു പറയാനും പറഞ്ഞു. കൊമ്പന്മാര്‍ ഏറെയുണ്ടായിട്ടും ആരും എഴുന്നേറ്റു നിന്നില്ല. അതാണ് സുധാകരന്‍.

പാര്‍ട്ടിക്കകത്തും പുറത്തും പ്രതിരോധം തീര്‍ക്കുന്ന വിവാദങ്ങളുടെ കൂട്ടുകാരന്‍. ഒരു കൈ സഹായത്തിനാരു വന്നു മുട്ടിയാലും കൈയ്യയച്ചു സഹായിക്കാന്‍ കൈയ്യടയളത്തില്‍ വീണ്ടും മത്സരിക്കുകയാണ് ഉദുമയില്‍. 1987ല്‍ കെ.പി കുഞ്ഞിക്കണ്ണനു ശേഷം വീണ്ടും ഒരു തവണ കൂടി ത്രിവര്‍ണ പതാക പാറിക്കളിക്കാന്‍ യു.ഡി.എഫിനെ സജ്ജമാക്കാന്‍ ശ്രമിക്കുകയാണ് ഉദുമയിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ജനാധിപത്യ വോട്ടുകള്‍ എന്ന കളിവാക്കിലൊളിപ്പിച്ചു പോള്‍ ചെയ്യുന്ന കള്ള വോട്ടുകള്‍ക്കു ശ്രമിക്കുന്നവരെ കുടുക്കാന്‍ തെരെഞ്ഞെടുപ്പു ചട്ടത്തിനുമപ്പുറത്തെ നിയമവുമായി സുധാകരന്‍ വരുന്നുവെന്ന പ്രചരണം യു.ഡി.എഫ് ആരംഭിച്ചു കഴിഞ്ഞു.

അച്ഛന്‍ രാമുണ്ണിയും അമ്മ മാധവിയും മോനെ കുലത്തൊഴിലിനു പറഞ്ഞു വിടാതെ പഠിപ്പിച്ചത് വക്കീലാക്കാനായിരുന്നു. പഠിച്ച് വക്കീലായെങ്കിലും കോട്ടിട്ടില്ല. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്നും ചരിത്രത്തിനു ബിരുദാനന്തര ബിരുദം നേടാനായിരുന്നു താല്‍പര്യം. അങ്ങനെ ചുവപ്പിന്റെ ഉരുക്കു കോട്ടയില്‍ കോണ്‍ഗ്രസിന് പുതിയ ചരിത്രം തീര്‍ക്കാന്‍ സുധാകരനു സാധിച്ചു. അതിനിടയില്‍ മൂന്നു തവണ എം.എല്‍.എയായി. എടക്കാടില്‍ വെച്ചു ജയിക്കാന്‍ നിയമയുദ്ധവും വേണ്ടിവന്നു. എ.കെ ആന്റണിയുടെ മന്ത്രിസഭയില്‍ വനം വകുപ്പു മന്ത്രിയായി. കണ്ണൂരില്‍ നിന്നും എം പിയുമായി. കോണ്‍ഗ്രസിന്റെ ജില്ലാ സാരഥിയായി. ഇപ്പോള്‍ തന്റെ ദൗത്യം ഉദുമയാണെന്ന് തിരിച്ചറിഞ്ഞ് ഇങ്ങോട്ടു തിരിച്ചിരിക്കുന്നു.

11,380 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ കെ. കുഞ്ഞിരാമന്‍ അഡ്വ. സി.കെ ശ്രീധരനെ ഉദുമയില്‍ തറ പറ്റിച്ചത്. ലോകസഭാ തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ സി.പി.എം തന്ത്രം അമ്പേ പാളിയതായി അവര്‍ക്ക് ബോധ്യപ്പെട്ടു. ഉുദമ മണ്ഡലത്തില്‍ മാത്രം ഇടതിനു 6,000ത്തില്‍പ്പരം വോട്ടിന്റെ കുറവണ്ടായി. അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് പിടിച്ചത് ജയിച്ചു കേറിയ പി. കരുണാകരനേക്കാള്‍ 835 വോട്ട് അധികം. വോട്ടര്‍മാര്‍ അല്‍ഭുതപ്പെട്ടു.

ശക്തനെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിനു ശക്തി തെളിയിക്കാന്‍ കഴിയുമെന്ന പഠനത്തിന്റെ പിന്‍ചരിത്രമാണ് കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം. ലോകസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിലല്ല, തുടര്‍ന്നു വന്ന ത്രിതല തിരഞ്ഞെടുപ്പില്‍ ഉദുമ പഞ്ചായത്ത് നഷ്ടമായെങ്കിലും മണ്ഡലത്തില്‍ പതിനായിരത്തില്‍പ്പരം വോട്ടിന്റെ മേല്‍ക്കൈ സി.പി.എമ്മിനുണ്ടെന്ന് ആശ്വാസം കൊള്ളുകയാണ് സി.പി.എം.

കെ സുധാകരന്‍; തീയ്യില്‍ മുളച്ച കോണ്‍ഗ്രസുകാരനു തീക്കനല്‍ തീര്‍ത്ത നാട്ടില്‍ പോരാട്ടം

Keywords: Udma, Election 2016, Prathibha-Rajan, Kasaragod, K Sudhakaran, K Sudhakaran to field.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia