city-gold-ad-for-blogger

ചെങ്കോട്ട പിടിക്കാന്‍ കെ സുധാകരന്‍; ഉദുമയില്‍ മത്സരം തീപാറും

ഉദുമ: (www.kasargodvartha.com 13/03/2016) കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ എം പിയുമായ കെ സുധാകരന്‍ ഉദുമ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള സാധ്യത തെളിയുന്നു. ഉദുമയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സുധാകരന്‍ കെ പി സി സി നേതൃത്വത്തെ അറിയിച്ചതോടെ അദ്ദേഹത്തിന്റെ പേര് സജീവ പരിഗണനയിലാണ്.

ഞായറാഴ്ച രാവിലെ ഡി സി സി ഓഫീസില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ എന്നിവരുടെയും യോഗത്തില്‍ കെ. സുധാകരനും പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ വെച്ച് ഉദുമയില്‍ മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് സുധാകരന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം. അതേസമയം ഉദുമയില്‍ മത്സരിക്കാന്‍ ജില്ലയിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് താല്‍പര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ നിന്നും താന്‍ മാറിനില്‍ക്കുമെന്നും കെ. സുധാകരന്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 15, 16 തീയതികളില്‍ ചേരുന്ന കെ പി സി തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തില്‍ സുധാകരന്റെ ഉദുമയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കെ പി സി സി നേതൃത്വത്തിനും സുധാകരനെ ഉദുമയില്‍ മത്സരിപ്പിക്കുന്നതിനോട് യോജിപ്പാണുള്ളത്.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ടി. സിദ്ദീഖ് ഉദുമ മണ്ഡലത്തില്‍ 835 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇതോടെയാണ് ജില്ലയില്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ ഉദുമ മണ്ഡലം യു ഡി എഫ് നേതാക്കള്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ തവണ ഉദുമ പഞ്ചായത്ത് ഭരണം കൂടി എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുത്തതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഈ അവസരത്തില്‍ കെ. സുധാകരനെ പോലുള്ള നേതാവിനെ ഉദുമയില്‍ മത്സരിപ്പിച്ചാല്‍ ചെങ്കോട്ട പിടിച്ചെടുക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.

അതിനിടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും യു ഡി എഫ് ജില്ലാ ചെയര്‍മാനുമായ ചെര്‍ക്കളം അബ്ദുല്ലയുമായും ഉദുമ മണ്ഡലം മുസ്ലിം ലീഗ് നേതാക്കളുമായും, മറ്റു ഘടകകക്ഷി നേതാക്കളുമായും സുധാകരന്‍ ചര്‍ച്ച നടത്തി. മുസ്ലിം ലീഗും സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി സജീവമായ ഇടപെടല്‍ നടത്തിയിരുന്നു.

ചെങ്കോട്ട പിടിക്കാന്‍ കെ സുധാകരന്‍; ഉദുമയില്‍ മത്സരം തീപാറും

ചെങ്കോട്ട പിടിക്കാന്‍ കെ സുധാകരന്‍; ഉദുമയില്‍ മത്സരം തീപാറും
ചെങ്കോട്ട പിടിക്കാന്‍ കെ സുധാകരന്‍; ഉദുമയില്‍ മത്സരം തീപാറും

Keywords : Udma, Election, Kasaragod, Congress, UDF, KPCC, K Sudhakaran to contest in Udma.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia