city-gold-ad-for-blogger

കാലം പ്രധാനം ചെയ്ത പരിക്കുകള്‍ കോണ്‍ഗ്രസിനകത്തുണ്ടെന്ന് കെ സുധാകരന്‍

നിലേശ്വരം: (www.kasargodvartha.com 29.12.2016) കാലം പ്രധാനം ചെയ്ത പരിക്കുകള്‍ കോണ്‍ഗ്രസിനകത്തുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 131 ാം ജന്മദിന സമ്മേളനം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പരിക്കുകള്‍ പൂര്‍ണമായും മാറ്റിയെടുക്കാനാവില്ല. ഏത് പ്രസ്ഥാനത്തിനും കാലപ്പഴക്കം പരിക്കുകള്‍ ഉണ്ടാക്കും. എന്നും അഭിപ്രായ വ്യത്യാസങ്ങളെ മാനിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്ക് കരുത്ത് പകര്‍ന്നിട്ടേയുള്ളു. ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച ചരിത്രം കോണ്‍ഗ്രസിനുണ്ട്.

കാലം പ്രധാനം ചെയ്ത പരിക്കുകള്‍ കോണ്‍ഗ്രസിനകത്തുണ്ടെന്ന് കെ സുധാകരന്‍


നെഹ്‌റുവും സുഭാഷ് ചന്ദ്രബോസും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ പാര്‍ട്ടിയുടെ പ്രതിഛായയും നിലനില്‍പ്പും കാത്ത് സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. ഇത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ ഓര്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ പിഎ അഷ്‌റഫലി, സാജിദ് മൌവ്വല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Nileshwaram, Congress, Inauguration, Hakeem Kunnil, K Sudhakaran, Nehru, Subash Chandra Bose, C K Sreedharan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia