city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭരണ വിരുദ്ധവികാരം യു ഡി എഫ് സര്‍ക്കാരിനെതിരെ ഇല്ല; പ്രതിപക്ഷം നടത്തിയതൊക്കെ തോറ്റ സമരങ്ങള്‍ കെ സുധാകരന്‍

കാസര്‍കോട്: (www.kasargodvartha.com 19/04/2016) പ്രതിപക്ഷം ഈ സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങള്‍ക്കൊക്കെ തോറ്റ ചരിത്രമാണ് ഉള്ളതെന്ന് കെ സുധാകരന്‍. സര്‍ക്കാരിനെ എതിര്‍ക്കാന്‍ ന്യായമായ കാരണങ്ങളൊന്നും ഇല്ലാത്തതു കൊണ്ടാണ് സരിതയെയും ബിജു രാധാകൃഷ്ണനെയുമൊക്കെ അവര്‍ തോളിലേറ്റി നടക്കുന്നത്. അഞ്ച് വര്‍ഷം ഭരണത്തിലിരുന്ന സര്‍ക്കാരിനെതിരെ ഉണ്ടാകാറുള്ള ഭരണവിരുദ്ധ തരംഗം ഈ സര്‍ക്കാരിനെതിരെ ഇല്ല. ദേലംപടി പഞ്ചായത്ത് ഐക്യജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇടതുപക്ഷം നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഒരു ഫലവുമുണ്ടാക്കത്തത് ജനപിന്തുണ സര്‍ക്കാരിന് ഉള്ളതുകൊണ്ടാണ്. യു ഡി എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിബദ്ധതയ്ക്ക് മുമ്പിലാണ് പ്രതിപക്ഷം തോറ്റോടിയത്. ഇത് ഉദുമ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ മനസിലാക്കണം കെ സുധാകരന്‍ പറഞ്ഞു.

പരിപാടി യു ഡി എഫ് ഉദുമ മണ്ഡലം ചെയര്‍മാന്‍ എം എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍ സദാശിവ റൈ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹമീദ് വള്ളങ്കോട് സ്വാഗതം പറഞ്ഞു. കെ പി സി സി സെക്രട്ടറി നീലകണ്ഠന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഇ എ ബക്കര്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ജലീല്‍ കോയ, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എ ഗോപാലന്‍ മണിയാണി, ടി ഡി കബീര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി എച്ച് രമേശന്‍, യു ഡി എഫ് പഞ്ചായത്ത് ജനറല്‍ കണ്‍വീനര്‍മാരായ സി എച്ച് അഷ്‌റഫ് ഹാജി, ഹാശിം ദാരിമി, ബഷീര്‍ പള്ളങ്കോട് എം എ യൂസഫ് മയ്യള, ഉസാം പള്ളങ്കോട്, ശുഹൈബ് എ, ഹനീഫ കൊറ്റുമ്പ, സി കെ വൈറംബീര്‍, മന്‍സൂര്‍, ലത്വീഫ് വള്ളഞ്ചി, റാഫീ അസൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഷ്‌റഫ് ഹാജി ചെയര്‍മാനും രമേശന്‍ ചീനപ്പാടി കണ്‍വീനറുമായ 101 അംഗ പഞ്ചായത്ത് തിരഞ്ഞടുപ്പ് കമ്മിറ്റിക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി.

ഭരണ വിരുദ്ധവികാരം യു ഡി എഫ് സര്‍ക്കാരിനെതിരെ ഇല്ല; പ്രതിപക്ഷം നടത്തിയതൊക്കെ തോറ്റ സമരങ്ങള്‍ കെ സുധാകരന്‍

Keywords : Udma, Election 2016, UDF, Convention, Kasaragod, K Sudhakaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia