city-gold-ad-for-blogger

രാജന്‍ കെ. പൊയിനാച്ചിക്ക് യൂത്ത് വെല്‍ഫെയര്‍ അവാര്‍ഡ്

രാജന്‍ കെ. പൊയിനാച്ചിക്ക് യൂത്ത് വെല്‍ഫെയര്‍ അവാര്‍ഡ്
മികച്ച യൂത്ത് ക്ലബിനുളള അവാര്‍ഡ് ഉദുമ എരോല്‍ പ്രതിഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികളായ രഞ്ജിത് എരോല്‍, അനില്‍, വിജയന്‍,  രാഗേഷ് എന്നിവര്‍ യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി പി.കെ.  ജയലക്ഷ്മിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.
കാസര്‍കോട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 2011 വര്‍ഷത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനുളള ജില്ലാതല യൂത്ത് അവാര്‍ഡ് രാജന്‍ കെ. പൊയിനാച്ചിക്ക്.  നേതാജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റാണ് രാജന്‍..

ഇരുപത് വര്‍ഷത്തോളമായി സാമൂഹിക, സാംസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചെമ്മനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജ്ഞാന്‍ ജ്യോതി റിസോഴ്‌സ് പേഴ്‌സണ്‍, പൊയിനാച്ചി ടാഗോര്‍ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി, ദേശീയ ഗ്രാമീണ തോഴിലുറപ്പ് പദ്ധതി മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

2008-09 വര്‍ഷത്തെ നെഹ്‌റു യുവകേന്ദ്ര യൂത്ത് അവാര്‍ഡ ജേതാവ് കൂടിയാണ് രാജന്‍.ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, രക്തദാന എയ്ഡ്‌സ് ബോധവല്‍ക്കരണം, സ്ത്രീ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ മേഖലകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്.

Keywords: Youth welfare award, Rajan.K.Poinachi, Minister P.K.Jayalakshmi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia