city-gold-ad-for-blogger

കെ. രാഘവന്‍ മാസ്റ്റര്‍- സംഗീതവും ജീവിതവും; ചര്‍ച്ച നടത്തി

കാസര്‍കോട്: പിച്ചവെച്ച് വന്ന മലയാള സിനിമാ ഗാനശാഖയെ സ്വന്തം കാലില്‍ നടക്കാന്‍ പഠിപ്പിച്ചത് കെ രാഘവന്‍ മാസ്റ്റര്‍ എന്ന സംഗീത സംവിധായകനാണെന്ന് എ എസ് മുഹമ്മദ്കുഞ്ഞി പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം പ്രതിമാസ ചര്‍ച്ചാ പരിപാടിയില്‍ 'കെ രാഘവന്‍ മാസ്റ്റര്‍ സംഗീതവും ജീവിതവും' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാലത്തെ ഹിന്ദി, തമിഴ് ട്യൂണുകളില്‍ കടം കൊണ്ടിരുന്ന സിനിമാ ഗാനങ്ങള്‍ക്ക് മാപ്പിളപ്പാട്ടടക്കമുള്ള നാടന്‍ ശീലുകള്‍ പകര്‍ന്നു കൊണ്ട് തനിമതുളുമ്പുന്ന മലയാള ഗാനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു രാഘവന്‍ മാസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ. രാഘവന്‍ മാസ്റ്റര്‍- സംഗീതവും ജീവിതവും; ചര്‍ച്ച നടത്തി


വൈസ് പ്രസിഡന്റ് കെ.എച്ച് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.വി ജയരാജന്‍, പ്രതിഭാരാജന്‍, മധു എസ്. നായര്‍, വിനോദ് കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി, അത്തീഖ് റഹ്മാന്‍, എം. എം. ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ ഉദ്യോഗസ്ഥ സിസിലി, ഷാന്റി ഡേവിഡ്, കെ എച്ച്. മഹമൂദ് എന്നിവര്‍ രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കായലരികത്ത്, മഞ്ഞണി പൂനിലാവ്, തലയ്ക്ക മീതെ, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു... തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragod, K. Ragavan Master, A.S Mohammed Kunhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia