city-gold-ad-for-blogger

നരേന്ദ്രമോദിയുടെ പൊള്ളത്തരങ്ങള്‍ പൊളിക്കാന്‍ ആര്‍ജ്ജവമുള്ളത് രാഹുല്‍ഗാന്ധിക്കുമാത്രമെന്ന് കെ മുരളീധരന്‍

പെരിയ: (www.kasargodvartha.com 06.10.2018) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊള്ളത്തരങ്ങളും കബളിപ്പിക്കലും രാജ്യത്തെ ജനങ്ങളുടെ മുമ്പില്‍ തുറന്നുപറയാന്‍ കഴിവും പ്രാപ്തിയുമുള്ള ഏകനേതാവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാത്രമാണെന്ന് കെ.പി.സി.സി. പ്രചരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ എം.എല്‍.എ. പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ പൊള്ളത്തരങ്ങള്‍ പൊളിക്കാന്‍ ആര്‍ജ്ജവമുള്ളത് രാഹുല്‍ഗാന്ധിക്കുമാത്രമെന്ന് കെ മുരളീധരന്‍

നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഇതിലുമേറെ രാജ്യങ്ങള്‍ ഇന്ത്യയുടെ ശത്രുക്കളായി മാറുമെന്നതാണ് യാഥാര്‍ത്ഥ്യം. മോദിയും പിണറായി വിജയനും നയിക്കുന്ന സര്‍ക്കാരുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് ടി രാമകൃഷ്ണന്‍, കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി. ഭാരവാഹികളായ പി.കെ.ഫൈസല്‍, സി ബാലകൃഷ്ണന്‍ പെരിയ, പി.വി.സുരേഷ്, ഗീതാകൃഷ്ണന്‍, നേതാക്കളായ സാജിദ് മൗവ്വല്‍, എന്‍.മഹേന്ദ്ര പ്രതാപ്, കെ.മൊയ്തീന്‍കുട്ടി ഹാജി, സി രാജന്‍ പെരിയ, വി.കണ്ണന്‍, കെ.വി.ഗോപാലന്‍ ഇരിയ, പ്രമോദ് പെരിയ, ഭാസ്‌കരന്‍ കായക്കുളം സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Periya, Kasaragod, News, K. Muraleedharan, K Muraleedharan on Rahul Gandhi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia