കെ മാധവന്‍ പുരസ്‌കാരം കനയ്യകുമാറിന്
Aug 14, 2017, 17:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.08.2017) സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്ന കെ മാധവന്റെ പേരില്‍ കെ മാധവന്‍ ഫൗണ്ടേഷന്‍ ഒരുക്കിയ അവാര്‍ഡ് ഡല്‍ഹിയിലെ ജെ എന്‍ യുവിലെ വിദ്യര്‍ത്ഥി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കനയ്യകുമാറിന്. ഇന്ത്യയുടെ മത നിരപേക്ഷ പൈതൃകം സംരക്ഷിക്കുന്നതിന് വേണ്ടി വിപുലമായ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന യുവത്വത്തിന്റെ പ്രതീകമെന്ന നിലയിലാണ് കനയ്യകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പുരസ്‌കാരദാനം 2017 സെപ്തംബര്‍ 24ന് മാധവേട്ടന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നടക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ച് നല്‍കുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. സി കെ ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ഡോ.സി ബാലന്‍, ട്രഷറര്‍ എ വി രാമകൃഷ്ണന്‍, അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എം എ റഹ് മാന്‍, ഡോ. വി പി പി മുസ്തഫ, അജയകുമാര്‍ കോടോത്ത് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kanhangad, Kasaragod, Kerala, Award, K Madhavan award for Kanayya Kumar