city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ കുഞ്ഞിരാമന്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ പര്യടനം നടത്തി

കുറ്റിക്കോല്‍: (www.kasargodvartha.com 26.04.2016) റബറില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറ്റിക്കോല്‍ പഞ്ചായത്തിലെ മലയോരപ്രദേശങ്ങളില്‍ കുടിയേറ്റ കര്‍ഷകരെത്തിയത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഇവിടെയെത്തിയത്. റബര്‍വില ജീവിതം വഴിമുട്ടിക്കുന്നെന്ന് മലാങ്കുണ്ടിലെ പൗലോസ് പറഞ്ഞു. പകല്‍ 11നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ മലാങ്കുണ്ടിലെത്തിയത്. എല്‍ ഡി എഫ് സ്വാധീനമേഖല അല്ലാതിരുന്നിട്ടും കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധിയാളുകള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി.

കേന്ദ്രവും കേരളവും കൂടി റബറിനെ കൊന്നുവെന്ന് ചൂരിത്തോടെ ടാപ്പിങ് തൊഴിലാളി ജോസ് പറഞ്ഞു. തൊഴിലാളികളെ വച്ച് ടാപ്പുചെയ്യുന്നത് ലാഭകരമല്ല. ഇവര്‍ മറ്റു പണികള്‍ തേടിപ്പോവുകയാണ്. റബര്‍ കര്‍ഷകരെ ദ്രോഹിച്ചവര്‍ക്കെതിരെ ജനം വോട്ടുചെയ്യുമെന്ന് വീട്ടിയാടിയിലെ അപ്പച്ചന്‍ പറഞ്ഞു.

പന്ത്രണ്ടരയുടെ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ചൂരിത്തോടെ നാട്ടുകാര്‍ ആവേശത്തോടെ ജനകീയ എംഎല്‍എയെ സ്വീകരിക്കാന്‍ കാത്തുനിന്നു. ജില്ലയിലെ മാതൃകാ കര്‍ഷകനായ കെ കുഞ്ഞിരാമനെ ജയിപ്പിക്കാന്‍ പാവപ്പെട്ട കര്‍ഷകര്‍ ഒറ്റക്കെട്ടാവണമെന്ന് ചൂരിത്തോടെ കുഞ്ഞമ്പു. കുടിവെള്ളക്ഷാമം നേരിട്ടിരുന്ന മാനടുക്കം ശാസ്ത്രിനഗര്‍ പട്ടികവര്‍ഗ കോളനിയില്‍ കുടിവെള്ളവിതരണ പദ്ധതി നടപ്പാക്കിയ എംഎല്‍എയെ വിജയിപ്പിക്കുമെന്ന് ശാസ്ത്രിനഗറിലെ ശാന്ത പറഞ്ഞു. കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ വീണ് സാരമായി പരിക്കേറ്റ ഗോപാലനെ സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു.

ബന്തടുക്കയുടെ മണ്ണിനെ ചുവപ്പിച്ച രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍ പുഷ്പാര്‍ചന നടത്തിയാണ് കെ കുഞ്ഞിരാമന്‍ പര്യടനം ആരംഭിച്ചത്. അനശ്വര രക്തസാക്ഷി ബാലകൃഷ്ണന്റെ ബേത്തലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബാലകൃഷ്ണന്റെ അമ്മ സീത്തുബായിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഉന്തത്തടുക്ക, മാണിമൂല, പാലാര്‍, ബന്തടുക്ക, ചുഴിപ്പ്, കരിവേടകം, പടുപ്പ്, ഒറ്റമാവുങ്കാല്‍, പുളുവിഞ്ചി, കാഞ്ഞാനടുക്കം, ഞെരു, ചായിത്തടുക്കം, പരപ്പ, കോളിക്കുണ്ട്, വളവ്, കളക്കര എന്നിവിടങ്ങളിലും പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, ടി കൃഷ്ണന്‍, എം ലക്ഷ്്മി, സി ബാലന്‍, ഖദീജത്ത് സുഹൈല, നാരായണന്‍ കുന്നൂച്ചി, മഹേഷ്, കെ പി രാമചന്ദ്രന്‍, സണ്ണി അരമന, സുബൈര്‍ പടുപ്പ്, രാധാകൃഷ്ണന്‍ പെരുമ്പള, സുരേഷ്ബാബു, രാജന്‍ എന്നിവര്‍ സംസാരിച്ചു.

ബുധനാഴ്ച ഉദുമ പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 9.30- അരമങ്ങാനം, 10- മാങ്ങാട്, 10.15- മേല്‍ബാര, 10.30- അടുക്കത്ത് വയല്‍, 10.45- വെടിക്കുന്ന്, 11- എരോല്‍, 11.30- നാലാംവാതുക്കല്‍, 12- ഉദുമ, 3- പെരിലവളപ്പ്, 3.15- ബേവൂരി, 3.30- ഉദയമംഗലം, 3.45- കൊപ്പല്‍, 4- പാലക്കുന്ന്, 4.15- പാക്യാര, 4.30- തല്ലാണി, 4.45- മലാംകുന്ന്, 5- ബേക്കല്‍, 5.15- കോട്ടിക്കുളം, 5.30- തിരുവക്കോളി, 5.45- മുതിയക്കാല്‍, 6- ആറാട്ടുകടവ് (സമാപനം).

കെ കുഞ്ഞിരാമന്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ പര്യടനം നടത്തി


Keywords : K. Kunhiraman MLA, Election 2016, LDF, Kasaragod, Campaign, Kuttikol, Panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia