city-gold-ad-for-blogger

കെ. കൃഷ്ണന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി

കാസര്‍കോട്: (www.kasargodvartha.com 25/01/2017) പ്രമുഖ പത്രപ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്‌ളബ്ബിന്റെ സ്ഥാപകനേതാവുമായിരുന്ന കെ. കൃഷ്ണന്‍ അനുസ്മരണ പരിപാടി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചു. കെ. കൃഷ്ണന്റെ പേരില്‍ പ്രസ് ക്ലബ്ബ് ഏര്‍പെടുത്തിയ പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മാധ്യമം ബദിയഡുക്ക ലേഖകന്‍ സുബൈര്‍ ബാപാലിപ്പൊനത്തിന് സമ്മാനിച്ചു.
കെ. കൃഷ്ണന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി
Add caption

പത്രപ്രവര്‍ത്തകരുടെ വിമര്‍ശനം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സ്വീകരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത പത്രപ്രവര്‍ത്തകനായിരുന്നു കെ. കൃഷ്ണനെന്നും എന്‍.എ. നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.

നീതിലഭിക്കാത്തവര്‍ക്കുവേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ കെ. കൃഷ്ണന്‍ കാസര്‍കോട് കണ്ട ഏറ്റവും ധൈര്യ ശാലിയായ പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി. ജയരാജന്‍ ഓര്‍മ്മിച്ചു. പ്രസ്‌ക്‌ളബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ്, സുബൈര്‍ ബാപാലിപ്പൊനം എന്നിവര്‍ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം സ്വാഗതവും ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു.

Keywords: Kasaragod, Press Club, Award, Kerala, K. Krishnan Award, K Krishnan award distributed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia