city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് എബി കുട്ടിയാനത്തിന്

കാസര്‍കോട്: (www.kasargodvartha.com 24/01/2015) കാസര്‍കോട് പ്രസ് ക്ലബ്ബ് സ്ഥാപക സെക്രട്ടറിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന കെ. കൃഷ്ണന്റെ സ്മരണാര്‍ത്ഥം ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തര്‍ക്കായി ഏര്‍പെടുത്തിയ കെ. കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് 'ചന്ദ്രിക' ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോയിലെ പ്രാദേശിക ലേഖകന്‍ എബി കുട്ടിയാനം അര്‍ഹനായി. 2014 ഫെബ്രുവരി ഒന്നിനും 2015 ജനുവരി 15നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്റ്റോറിയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിച്ച 'വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് മൂന്നും വീടാണ്' എന്ന ശീര്‍ഷകത്തിലുള്ള റിപോര്‍ട്ടാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ റഹ്മാന്‍ തായലങ്ങാടി, വി.വി. പ്രഭാകരന്‍, എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ നാരായണന്‍ പേരിയ എന്നിവരാണ് ജൂറി അംഗങ്ങള്‍. 5001 രൂപയും ഫലകവുമാണ് അവാര്‍ഡ്.
കെ. കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് എബി കുട്ടിയാനത്തിന്

കെ. കൃഷ്ണന്റെ 10-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 29ന് രാവിലെ 10.30ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസ് ഡയറക്ടറുമായ ഡോ. എ.എം. ശ്രീധരന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്‍, കെ. കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കെ. കൃഷ്ണന്റെ സ്മരണാര്‍ത്ഥമുള്ള രണ്ടാമത് അവാര്‍ഡാണ് ഇത്തവണത്തേത്. മുന്‍ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായത് 'മാതൃഭൂമി' ലേഖകന്‍ പി.പി. ലിബീഷ് കുമാറാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Award, Press Club, K. Krishnan, Abi Kuttiyanam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia