city-gold-ad-for-blogger

മനുവാദത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണം: കെ ഇ എന്‍ കുഞ്ഞഹമ്മദ്

കാസര്‍കോട്: (www.kasargodvartha.com 09/03/2016) മനുവാദത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് സമൂഹത്തിന് ആവശ്യമെന്ന് ഡോ. കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. നമ്മുടെ മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ പാവമാണ് എന്ന് പറഞ്ഞത് സഹോദരന്‍ അയ്യപ്പനാണ്. സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റി ഓഫീസായ മാര്‍ക്‌സ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ഗ്രന്ഥാലയം കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ സമൂഹമായ കേരളംപോലും നവഫാസിസത്തിന്റെ ഭീതിയിലാണ്. നവഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള കെല്‍പ്പ് കേരളത്തിനുണ്ട്. ഇതിനായി കേരള സമൂഹം ഊര്‍ജം കെട്ടഴിച്ച് വിടണം. പ്രബുദ്ധ കേരളം ഉണരണം. ജാതീയ മേല്‍ക്കോയ്മക്കെതിരെയുള്ള സാംസ്‌കാരിക യുദ്ധമാണ് അസഹിഷ്ണുതക്കെതിരെ നടക്കുന്നത്. ഇത് കനയ്യകുമാറിയും ഉമര്‍ ഖാലിദിലും അവാസാനിക്കുന്നില്ല. ജനാധിപത്യം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് അസഹിഷ്ണുത. റിപ്പബ്ലിക്കിന്റെ സ്ഥാനത്ത് കോര്‍പറേറ്റുകള്‍ സിംഹാസനത്തില്‍ കയറിയിരിക്കുമെന്ന് അബ്രഹാം ലിങ്കണ്‍ പറഞ്ഞിട്ടുണ്ട്.

പാര്‍ലമെന്റിലെ എംപിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്മാരാണ്. ഇതിനൊപ്പം നാവഫാസിസവും കൂടുമ്പോള്‍ ജനാധിപത്യം പ്രതിസന്ധിയിലാകും. ബാങ്ക് അക്കൗണ്ടുള്ള ഹൃദയമുള്ളയാളായി മാത്രം മാറുകയാണ് പൗരന്‍. ഇതിലൂടെ ഫാസിസത്തിന് കടന്നുകയറാന്‍ എളുപ്പമാണ്. അമേരിക്കയില്‍ സ്വീകരണം ഏറ്റുവാങ്ങി മോഡി ഇന്ത്യയിലെത്തിയപ്പോള്‍ 108 മരുന്നുകളൂടെ വിലനിയന്ത്രണം പിന്‍വലിച്ചു. ആതുരാലയങ്ങള്‍ ഭീകര കേന്ദ്രങ്ങളാകുന്നു. മോഡിയുടെ ഓരോ വിദേശയാത്രയും പൗരന്റെ പ്രാണന്‍ കവരുന്നു. മൂലധന രൂപത്തില്‍ ബന്ധം ശക്തിപ്പെടുമ്പോള്‍ ജനങ്ങളുടെ ശത്രുത വര്‍ധിപ്പിക്കുന്നു. ജനദ്രോഹത്തിനെതിരെ ഉയരുന്ന പ്രതിരോധം ശിഥിലമാക്കാന്‍ ജാതി, മത, ഭാഷ സംഘര്‍ഷങ്ങളുണ്ടാക്കുന്നു. 'മണ്ടലാ'നന്തരം ക്യാമ്പസുകളില്‍ കീഴാളമുന്നേറ്റമുണ്ടായി. ഇതിന്‍െ ഭാഗമായാണ് രാജ്യസ്‌നേഹം, ജനാധിപത്യം തുടങ്ങിയവയില്‍ സംവാദം നടക്കുന്നത്.

അസഹിഷ്ണുതക്കെതിരെയുള്ള സ്‌നേഹസംഗമത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കാസര്‍കോടിന്റെ മാറുന്ന മുഖമായിരുന്നു ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്. ഡോ. കെ എസ് ഭഗവാന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ കെ എസ് ഭഗവാന് ഉപഹാരം നല്‍കി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടനും ഉപഹാരം നല്‍കി. സാഹിത്യ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. പി വി കെ പനയാല്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ സ്വാഗതവും പി ദാമോദരന്‍ നന്ദിയും പറഞ്ഞു.

മനുവാദത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണം: കെ ഇ എന്‍ കുഞ്ഞഹമ്മദ്

Keywords : CPM, Programme, Inauguration, Kasaragod, K E N Kujahammed, K E N Kunjahammed against intolerance.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia