city-gold-ad-for-blogger

കെ ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം സായിറാം ഭട്ടിന്

കാസര്‍കോട്:(www.kasargodvartha.com 17.09.2014) ഈ വര്‍ഷത്തെ കെ ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം സായിറാം ഭട്ടിന് നല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനതാദള്‍ നേതാവും പ്രമുഖ സോഷ്യലിസ്റ്റുമായ ചന്ദ്രശേഖരന്റെ സ്മരണക്ക് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറാമത് പുരസ്‌കാരമാണിത്. 11,111 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം 22ന് രാവിലെ 11ന് ബദിയടുക്ക കിളിങ്കാര്‍സായി മന്ദിറില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി കെ പി മോഹനന്‍ സമ്മാനിക്കും.

സാമൂഹ്യസേവന രംഗത്ത് സായിറാം ഭട്ട് നല്‍കുന്ന സേവനം പരിഗണിച്ചാണ് അവാര്‍ഡ്. 219 കുടുംബങ്ങള്‍ക്ക് വീടും 350 പേര്‍ക്ക് തയ്യല്‍മെഷിനും ഉള്‍പ്പെടെ സൗജന്യമായി നല്‍കി സാമൂഹ്യ സേവന രംഗത്ത് അനുകരണീയമായ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് സായിറാം ഭട്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പി കോരന്‍, എ വി രാമകൃഷ്ണന്‍, ടി മുഹമ്മദ് അസ്ലം, സിദ്ദിഖലി മൊഗ്രാല്‍, എം എച്ച് ജനാര്‍ദന എന്നിവര്‍ പങ്കെടുത്തു.

കെ ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം സായിറാം ഭട്ടിന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  kasaragod, Kerala, Press meet, Trustees, Needs help, helping hands, Leader, Badiyadukka, Social networks, Badiadka, Sayiram Bhatt, Chandrasekaran Memorial Trust

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia