city-gold-ad-for-blogger

ഖാസി കേസ്: സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

കാസര്‍ക്കോട്: (www.kasargodvartha.com 04.08.2018) സമസ്തയുടെ സമുന്നത നേതാക്കളില്‍ ഒരാളായ ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും ഒറ്റക്കെട്ടായി മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍. ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും സംയുക്തമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാസി കേസ്: സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

ചെയര്‍മാന്‍ സി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സാത്വികനായ ഒരു മതപണ്ഡിതന്‍ ദുരൂഹ മരണം നടന്നു എട്ട് വര്‍ഷം കഴിഞ്ഞിട്ടും സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ കഴിയാത്തത് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് തന്നെ നാണക്കേടാണ്. അതിനെ ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം അദ്ദേഹത്തിന്റെ വിയോഗത്തിലൂടെയുണ്ടായ വിഷമം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഇവിടെ ത്വാഖാ ഉസ്താദ് നടത്തിയ സമര പ്രഖ്യാപനം സമസ്തയുടെ കൂടി ആശിര്‍വാദത്തോടെയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ഞങ്ങളുടെ സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് സമസ്ത ജനറല്‍ സെക്രട്ടറി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം എ ഖാസിം മുസ്ലിയാര്‍, എം എസ് തങ്ങള്‍ മദനി, കെ ടി അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ചെങ്കള അബ്ദുല്ല ഫൈസി, പുത്തിഗെ അബ്ബാസ് ഫൈസി പ്രസംഗിച്ചു. ഉബൈദുല്ല കടവത്ത്, ഇ അബ്ദുല്ലക്കുഞ്ഞി, യൂസുഫ് ഉദുമ, ശരീഫ് ചെമ്പരിക്ക, അബുബക്കര്‍ ഉദുമ, താജുദീന്‍ പടിഞ്ഞാര്‍, മുസ്ഥഫ സര്‍ദാര്‍, സഈദ് ചേരൂര്‍, യൂനുസ് തളങ്കര, സി എ അബ്ദുസ്സലാം, അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക്ക, അബ്ദുല്‍ ഖാദിര്‍ സഅദി, ഖലീല്‍ ചെമ്പരിക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Qazi death, case, C.M Abdulla Maulavi, K.Aalikutty-Musliyar, News, Kasaragod, Protest, K Alikkuty Musliyar on Khazi case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia