ജ്യോതിഷ് വധശ്രമക്കേസിലെ പ്രധാനപ്രതി അറസ്റ്റില്‍
Mar 29, 2013, 21:34 IST
കാസര്‍കോട്: അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (28) ചെങ്കള നാലാംമൈലില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതിയെ വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തു.
തളങ്കര നുസ്രത്ത് മന്‍സിലില്‍ ടി.എം. സൈനുല്‍ ആബിദ് എന്ന പട്ടു ആബിദ് (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തളങ്കരയില്‍വെച്ചാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഈ സംഭവത്തില്‍ നേരിട്ട് പങ്കാളികളായ തായലങ്ങാടിയിലെ സൈനുല്‍ ആബിദ് എന്ന റാംബോ ആബിദ് (24), നുള്ളിപ്പാടിയിലെ ഫത്താഹ് (26) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ഇവരെകൂടാതെ പ്രതികള്‍ക്ക് സഹായംചെയ്തുകൊടുത്ത തളങ്കര പറമ്പില്‍ ഹൗസിലെ അബ്ദുല്‍ സഹീര്‍ അനസ് (20), കുണിയ തോക്കാനമൊട്ടയിലെ ഷജീര്‍ (28), തായലെ കുണിയയിലെ സമീര്‍ (26), തായലെ കുണിയയിലെ ഷാക്കിര്‍ (23), നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കെ.എം.എ. ഹൗസില്‍ കെ.എം റിഷാല്‍ (20) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു.
കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘമാണ് കാസര്‍കോട്ടെ അക്രമകേസുകള്‍ അന്വേഷിക്കുന്നത്. നേരത്തെ അറസ്റ്റിലായ റാംബോ ആബിദിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെടുത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
2013 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 6.30 മണിയോടെ ജ്യോതിഷിനെയും സുഹൃത്ത് സുധീറിനെയും ചെര്‍ക്കളയില്‍ നിന്നും എം.ഇ.ജി. 9927 നമ്പര്‍ ബുള്ളറ്റില്‍ വരുമ്പോള്‍ സാന്‍ഡ്രോ കാറിലും ബൈക്കിലും എത്തിയ സംഘം ബുള്ളറ്റില്‍ കാറിടിച്ച് വീഴ്ത്തുകയും തെറിച്ചുവീണ സുധീറിനെ വാള്‍വീശി ഭീഷണിപ്പെടുത്തി ഓടിക്കുകയും രക്ഷപ്പെടാന്‍ തൊട്ടടുത്ത പള്ളികോപൗണ്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജ്യോതിഷിനെ ഇപ്പോള്‍ അറസ്റ്റിലായ സൈനുല്‍ ആബിദ് ക്രിക്കറ്റ് ബാറ്റുകൊണ്ട് പിറകില്‍ നിന്നും അടിച്ചുവീഴ്ത്തുകയും തലയ്ക്കും കഴുത്തിനും താടിക്കും നെഞ്ചത്തും വെട്ടുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഗുരുതരമായി വെട്ടേറ്റ ജ്യോതിഷിന്റെ വലതുകൈയ്യിലെ നടുവിരല്‍ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു. കേസില്‍ ഇനി ഏതാനും പ്രതികള്‍ മാത്രമാണ് അറസ്റ്റിലാകാനുള്ളത്. ഒരുപ്രതി ഗള്‍ഫിലേക്ക് കടന്നതായും സംശയിക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ സൈനുല്‍ ആബിദിനെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
കേസിലെ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് എസ്.പി. ഓഫീസിലേക്ക് മാര്‍ച് സംഘടിപ്പിച്ചിരുന്നു.
Keywords: Arrest, Accused, Murder Attempt, Bike, CI, Attack, Case, Police, Kasaragod, Kerala, Kerala Vartha, Kerala News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.