യുവാവിന് നേരെ ആക്രമണശ്രമം നടന്നത് സിനാന്‍ വധക്കേസില്‍ വിധി പറയാനിരിക്കെ; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Aug 11, 2017, 11:29 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2017) അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനു (30) നേരെ ആക്രമണശ്രമം നടന്നത് പ്രമാദമായ നെല്ലിക്കുന്നിലെ മുഹമ്മദ് സിനാന്‍ വധക്കേസില്‍ കോടതി വിധി പറയാനിരിക്കെ. വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ കോട്ടക്കണ്ണി റോഡില്‍ വെച്ചാണ് ജ്യോതിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ആള്‍ട്ടോ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്നിലെ മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. ജ്യോതിഷിനു നേരെ ഇതിനു മുമ്പും വധശ്രമം നടന്നിരുന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സിനാന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 17 ന് വിധി പറയാനിരിക്കെയാണ് കേസിലെ മുഖ്യപ്രതിക്കുനേരെ വധശ്രമമുണ്ടായത്. സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപമാണ് കൊലചെയ്യപ്പെട്ടത്.
Related News:
കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
Also Read:
പ്രമാദമായ സിനാന്‍ വധക്കേസില്‍ വിധി ഓഗസ്റ്റ് 17ന്
കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
Also Read:
പ്രമാദമായ സിനാന്‍ വധക്കേസില്‍ വിധി ഓഗസ്റ്റ് 17ന്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Accuse, Attack, Car, case, Police, Jyothish murder attempt; Case against 4
Keywords: Kasaragod, Kerala, news, Murder-case, Accuse, Attack, Car, case, Police, Jyothish murder attempt; Case against 4