ജ്യോതിഷ് വധശ്രമം: പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സംശയം; നിരവധി വീടുകളില്‍ റെയ്ഡ്
Feb 9, 2013, 13:56 IST
കാസര്‍കോട്: സിനാന്‍ വധക്കേസിലെ മുഖ്യപ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(26) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഏതാനും പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക, മുംബൈ ഭാഗങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് കിട്ടി കഴിഞ്ഞു.
പ്രതികളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസ് റെയ്ഡ് നടത്തി. തളങ്കര, കാസര്‍കോട്, അണങ്കൂര്‍ ഭാഗങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അക്രമി സംഘത്തില്‍ ആറ് പ്രതികളുണ്ടെന്നാണ് പോലീസിന് ലഭിച്ച ആദ്യ വിവരം. പ്രതികള്‍ക്ക് സഹായം നല്‍കിയവരെ കുറിച്ചും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. ജ്യോതിഷിനെ വക വരുത്താനുളള ആസൂത്രണം സംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പ്രതികള്‍ സഞ്ചരിച്ച വെള്ള സാന്‍ട്രോ കാര്‍ കഴിഞ്ഞ ദിവസം തളങ്കര സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയും വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ മേല്‍പ്പറമ്പ് സ്വദേശിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ തളങ്കരയിലെ ഒരാള്‍ക്ക് 10 ദിവസത്തേക്ക് 5,000 രൂപയ്ക്ക് റന്റിന് നല്‍കിയതാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ ഉടമയും കാര്‍ യുവാക്കള്‍ക്ക് നല്‍കിയ തളങ്കര സ്വദേശിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളില്‍ ചിലര്‍ അധികം വൈകാതെ പിടിയിലാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Police, Kasaragod, Santro Car, Thalangara, Kerala, Youth, Arrest, Rent a car, Investigation, Raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News