ജ്യോതിഭവന്‍ ബധിര മൂക വിദ്യാലയത്തില്‍ സ്വാതന്ത്ര്യദിനം ആചരിച്ചു
Aug 15, 2012, 20:17 IST
നീലേശ്വരം: വൃക്ഷത്തൈ നടീലും കുട്ടിപ്പോലീസിന്റെ പാസിംഗ് ഔട്ട് പരേഡും റെഡ്‌ക്രോസ് സംഘടനാ ദൗത്യം ഏറ്റെടുത്തും ചായ്യോം ജ്യോതിഭവന്‍ ബധിര മൂക വിദ്യാലയത്തിലെ കുട്ടികള്‍ 66-ാമത് സ്വാതന്ത്ര്യദിനം ആചരിപ്പിച്ചപ്പോള്‍ അത് വേറിട്ടുള്ള അനുഭവമായി. പതിവിന് വിപരീതമായി സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞനെ അതിഥിയായി തെരഞ്ഞെടുത്തും വേറിട്ട കാഴ്ചയായി.
വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനശ്രദ്ധയാകര്‍ഷിട്ടുള്ള ജ്യോതിഭവന്‍ ബധിര മൂക വിദ്യാലയത്തില്‍, കാര്‍ഷിക ശാസത്രജ്ഞനായ കടിഞ്ഞിമൂലയിലെ പി.വി. ദിവാകരനാണ് ദേശീയ പതാക ഉയര്‍ത്തിയത്. രാജ്യത്തിന്റെ നിലനില്‍പ്പിന് കാര്‍ഷിക മേഖല പരിപോഷിപ്പിച്ച് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ദിവാകരന്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
66 ഫലവൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കുട്ടിപ്പോലീസില്‍ പരിശീലനം ലഭിച്ചവരുടെ പരേഡും, റെഡ്‌ക്രോസ് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ കുട്ടികളുടെ ദൃഢപ്രതിജ്ഞയുമുണ്ടായി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സോഫിയാമ്മ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മധുരപലഹാരവിതരണവും, പായസ വിതരണവും ഉണ്ടായി.
Keywords: Independance Day, Celebration, Jyothi Bhvan, Chayyom, Nileshwaram, Kasaragod