ജുഡീഷ്യറി രംഗത്ത് കാസര്‍കോടിനോടുള്ള അവഗണന അവസാനിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ജഡ്ജ് പി ഡി രാജന്‍
Aug 12, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 12/08/2016) ജുഡീഷ്യറി രംഗത്ത് കാസര്‍കോടിനോടുള്ള അവഗണന അവസാനിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി ഡി രാജന്‍ പറഞ്ഞു. ജില്ലാ കോടതികളുടെ ചുമതല വഹിക്കുന്ന അദ്ദേഹം കാസര്‍കോട്ടെ കോടതികള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍, കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി ഭാരവാഹികളും ബാര്‍ അസോസിയേഷനും നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കുടുംബ കോടതിയില്‍ അടിയന്തിരമായി ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കുക, അഡീഷണല്‍ ജില്ലാ കോടതികളില്‍ (രണ്ട്), (മൂന്ന്) ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുക, നേരത്തെ അനുവദിച്ച മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂല്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുക, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ സ്‌റ്റേഷനില്‍ അഡീഷണല്‍ ജില്ലാ കോടതി അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ജസ്റ്റിസിന് നിവേദനം നല്‍കിയത്. കുടുംബ കോടതിയില്‍ അടിയന്തിരമായി ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായി ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് അഡ്വ. സി ഷുക്കൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
താല്‍ക്കാലികമായി 12 മുതല്‍ എല്ലാ വെള്ളിയാഴ്ചയും ജില്ലാ കോടതിയില്‍ കുടുംബ കോടതിയിലെ കേസുകള്‍ പരിഗണിക്കാന്‍ തീരുമാനമായി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ സെന്ററില്‍ അഡീഷണല്‍ ജില്ലാ കോടതി സ്ഥാപിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന ഫുള്‍ കോര്‍ട്ട് തീരുമാനം ആവശ്യമാണ്. അതിനായി സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
അഡ്വ. സി ഷുക്കൂറിന് പുറമെ, സെക്രട്ടറി അഡ്വ. പി എ ഫൈസല്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. എ എന്‍ അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ജില്ലാ ജഡ്ജ് മനോഹര്‍ കിണിയും ജസ്റ്റിസ് പി ഡി രാജനൊപ്പം ഉണ്ടായിരുന്നു.
Keywords : Court, Complaint, Visit, Kasaragod, Justice PD Rajan, Memorandum, Judiciary.