റോഡുകളുടെ ശോചനീയാവസ്ഥ: ജസ്റ്റിസ് ഫോറം പ്രക്ഷോഭത്തിലേക്ക്
Nov 19, 2012, 19:00 IST
കാസര്‍കോട്: ദേശീയ പാതയടക്കമുള്ള ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം പി.ഡബ്ല്യു.ഡി. ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതുമൂലം ദിനംപ്രതി നിരവധി റോഡപകടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നതെന്ന് ഫോറം ചൂണ്ടിക്കാട്ടി.
ആവശ്യമുന്നയിച്ച് മന്ത്രി, എം.എല്‍.എ., റോഡ് വിഭാഗം അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്കുവാനും തീരുമാനിച്ചു. സംഘടനയുടെ നിയമ ഉപദേശകനായി അഡ്വ. എം. തമ്പാന് നായരെ തിരഞ്ഞെടുത്തു.
Keywords : Kasaragod, National highway, Road-damage, PWD-office, Accident, Minister, M.L.A., People Justice Welfare Forum, Kerala, Malayalam news, Justice forum to protest for road maintenance.






