ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി മര്‍ദിച്ചു; സ്‌കൂളിന് പുറത്ത് വെച്ചും മര്‍ദനം, പോലീസെത്തി കുഴപ്പക്കാരെ ഓടിച്ചു
Jul 21, 2017, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2017) ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി മര്‍ദിച്ചു. സ്‌കൂളിന് പുറത്തു വെച്ചും മര്‍ദനം തുടര്‍ന്നതോടെ പോലീസെത്തി കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ ഓടിച്ചുവിട്ടു. വെള്ളിയാഴ്ച വൈകുന്നേരം തളങ്കരയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ ക്ലാസ് റൂമില്‍ കയറി റാഗിംഗ് നടത്തിയത്. ഇതിനിടയില്‍ മര്‍ദനമേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ അബ്ദുല്‍ സലാമിന്റെ മകന്‍ കെ എസ് സില്‍വാന്‍ (17) ക്ലാസില്‍ ബോധരഹിതനായി വീണു. സില്‍വാന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അധ്യാപകര്‍ ചേര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചെങ്കിലും സ്‌കൂള്‍ വിട്ടതിന് ശേഷം പുറത്ത് വെച്ചും ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു.
ഇതോടെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ ഓടിച്ച് വിടുകയുമായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സില്‍വാനില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Students, Assault, Injured, School, Hospital, Police, Silvan.