ജുമുഅ സമയത്ത് പരീക്ഷ: എസ്.കെ.എസ്.എസ്.എഫ്. പ്രതിഷേധ മാര്‍ച്ച് നടത്തും
Aug 1, 2012, 10:29 IST
കാസര്‍കോട്: ഈ വര്‍ഷത്തെ ഐ.ടി ട്രേഡ് തിയറി പരീക്ഷ ആഗസ്ത് മൂന്നിന് വെള്ളിയാഴ്ച്ച് ജുമുഅയുടെ സമയത്ത് നടത്താനുള്ള പരീക്ഷാ മേലധികാരികളുടെ തീരുമാനം മുസ്ലീംകളുടെ ആരാധനാ സ്വാതന്ത്യം നിഷേധിക്കലാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവിച്ചു.
മുസ്ലീംകളുടെ നിര്‍ബന്ധ ആരാധനാ കര്‍മ്മത്തിന് സാഹചര്യം നല്‍കാത്തതിന്റെ പേരില്‍ ആയിരത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് റമളാനിലെ വെള്ളിയാഴ്ച്ചയിലെ ജുമുഅ നിസ്‌കാരമാണ് പരീക്ഷയുടെ പേരില്‍ നഷ്ടമാകുന്നത്. ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും.
ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നതില്‍ പ്രതിഷോധിച്ചും കാസര്‍കോട് ജില്ലയിലെ ഐ.ടി.പരീക്ഷാ കേന്ദ്രങ്ങളായ കാസര്‍കോട്, ഉദുമ, സീതാംഗോളി അടക്കമുള്ള ജില്ലയിലെ ആറ് കേന്ദ്രങ്ങളിലേക്കും ആഗസ്ത് മൂന്നിന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. മാര്‍ച്ച് നടത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Keywords: SKSSF, Protest, March, IT examination centre, Kasaragod