city-gold-ad-for-blogger

ജഡ്ജിയുടെ ബന്ധു മരിച്ചു; റിയാസ് മൗലവി വധക്കേസിന്റെ മൂന്നാംദിവസത്തെ വിചാരണ മുടങ്ങി, ഇനി വിചാരണ 22ന്

കാസര്‍കോട്: (www.kasargodvartha.com 10.10.2018) കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി മനോഹര്‍ കിണിയുടെ അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച നടക്കേണ്ട റിയാസ് മൗലവി വധക്കേസിന്റെ മൂന്നാം ദിവസത്തെ വിചാരണ മുടങ്ങി. ഇനി വിചാരണ 22 ന് നടക്കും. രണ്ട് ദിവസങ്ങളിലായി നടന്ന വിചാരണയില്‍ ഏഴ് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസില്‍ മൊത്തം 100 സാക്ഷികളാണുള്ളത്.
ജഡ്ജിയുടെ ബന്ധു മരിച്ചു; റിയാസ് മൗലവി വധക്കേസിന്റെ മൂന്നാംദിവസത്തെ വിചാരണ മുടങ്ങി, ഇനി വിചാരണ 22ന്

കേസിലെ 18 മുതല്‍ 29 വരെയുള്ള സാക്ഷികളെയാണ് ബുധനാഴ്ച വിസ്തരിക്കേണ്ടിയിരുന്നത്. ഇവരുടെ വിസ്താരം മറ്റുള്ള സാക്ഷികളുടെ വിസ്താരം കഴിഞ്ഞു മാത്രമേ നടക്കുകയുള്ളൂവെന്നാണ് അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുമടക്കമുള്ളവരെ ഏറ്റവും ഒടുവിലാണ് വിസ്തരിക്കുന്നത്.

Related News:
റിയാസ് മൗലവി വധം: ഒന്നും മൂന്നും പ്രതികളെ പള്ളിയുടെ 200 മീറ്ററിനുള്ളില്‍ കണ്ടതായി മൂന്നാം സാക്ഷി; പള്ളിക്കമ്മിറ്റി പ്രസിഡന്റ് റിയാസ് മൗലവിയുടെ ശമ്പള ബില്‍ ഹാജരാക്കി, ചൊവ്വാഴ്ച വിസ്തരിച്ചത് 5 സാക്ഷികളെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Judge's relative died; Trial postponed, Kasaragod, News, Court, Case, Murder-case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia