Elderly | മക്കള്‍ക്ക് സ്വത്തുക്കള്‍ എഴുതി നല്‍കുന്ന മാതാപിതാക്കള്‍ ഈ വ്യവസ്ഥകള്‍ കൂടി എഴുതി ചേര്‍ക്കണമെന്ന് ജില്ലാ ജഡ്ജ്

● 'മാതാപിതാക്കളെ അനാഥമന്ദിരങ്ങളില്‍ കൊണ്ടുവിടുന്ന പ്രവണത വര്‍ധിച്ചു.'
● 'ഒരുപാട് മാതാപിതാക്കള്‍ മക്കള്‍ നോക്കാതെയുള്ള കഷ്ടതകള്‍ അനുഭവിക്കുന്നു.'
● 'സ്വത്തിന്‍മേല്‍ മരണംവരെ അവകാശം ഉണ്ടെന്ന രണ്ടുവരി എഴുതി ചേര്‍ക്കണം.'
വെള്ളരിക്കുണ്ട്: (KasargodVartha) മക്കള്‍ക്ക് സ്വത്തുക്കള്‍ എഴുതി നല്‍കുന്ന മാതാപിതാക്കള്‍ അതില്‍ ജീവിതാവസാനം വരെ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നോക്കി കൊള്ളാമെന്ന വ്യവസ്ഥകൂടി ചേര്‍ക്കണമെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജ് പി എം സുരേഷ് കുമാര്‍ പറഞ്ഞു.
താലൂക് ലീഗല്‍ സര്‍വീസ് സോസൈറ്റിയും ബളാല്‍ ഗ്രാമപഞ്ചായതും കൊന്നക്കാട് നടത്തിയ വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വത്തുക്കള്‍ എഴുതി വാങ്ങിയശേഷം മാതാപിതാക്കളെ അനാഥമന്ദിരങ്ങളിലും മറ്റും കൊണ്ടുവിടുന്ന പ്രവണത വര്‍ധിച്ചുവരികയാണ്.
ഒരുപാട് മാതാപിതാക്കള്‍ മക്കള്‍ നോക്കാതെയുള്ള കഷ്ടതകളും അനുഭവിക്കുന്നു. ഇതിന് പരിഹാരം കാണാന്‍ സ്വത്തിന്‍മേല്‍ മരണംവരെ അവകാശം ഉണ്ടെന്ന രണ്ടുവരി എഴുതി ചേര്‍ക്കണമെന്നും ജില്ലാ ജഡ്ജ് പറഞ്ഞു.
പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി കെ മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച സിആര്‍പിഎഫ് ഐജി കെ വി മധുസൂദനന്‍. പഞ്ചായത് അംഗങ്ങളായ പി സി രഘുനാഥന്‍, മോന്‍സി ജോയ്, ബിന്‍സി ജെയിന്‍, ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രടറി പി വി മോഹനന്‍ കെ മഹേശ്വരി എന്നിവര്‍ പ്രസംഗിച്ചു.
ഈ പ്രശ്‌നത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ പോസ്റ്റ് പങ്കുവയ്ക്കുക.
Judge in Kerala has suggested a clause be added to property transfer documents to ensure that elderly parents are taken care of by their children.
#elderlycare, #familylaw, #propertyrights, #india, #kerala