city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്രപ്രവര്‍ത്തകനെ പോലീസ് അവഹേളിച്ചതായി പരാതി

പത്രപ്രവര്‍ത്തകനെ പോലീസ് അവഹേളിച്ചതായി പരാതി
തൃക്കരി­പ്പൂര്‍: കേരള കൗമുദി ലേഖകനും തൃക്കരിപൂര്‍ പ്രസ്­ ഫോറം പ്ര­സിഡന്റുമായ മുകുന്ദന്‍ ആലപ്പടംമ്പ­നെ ചന്തേര പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ അവഹേളിച്ച സംഭവത്തില്‍ തൃക്കരിപ്പൂര്‍ പ്രസ്­ ഫോറം പ്രതിഷേധിച്ചു. ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെ­ട്ടു.

ഇതുസംബന്ധി­ച്ച് ചന്തേര എസ്­. ഐ, കാഞ്ഞങ്ങാ­ട് എ. എസ്­. പി എന്നിവര്‍ക്ക് പരാതി നല്‍കി. യോഗത്തില്‍ ഷെരീഫ് കൂലെരി അധ്യക്ഷത വഹിച്ചു. രാഘവന്‍ മാണിയാട്ട്, വി. ടി. ശഹുല്‍ ഹ­മീദ്, പി. പ്രസാദ്­, ഉറുമീസ് തൃക്കരിപ്പൂര്‍, എം. പി. ബി­ജീഷ്, പി. മഷൂദ്, രാഹുല്‍ ഉദിനൂര്‍, കെ. വി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

പത്രപ്രവര്‍ത്തകനെ പോലീസ് അപമാനിച്ച സംഭവത്തില്‍ ബി. ജെ. പി ജില്ല സെക്രട്ടറി ടി. കുഞ്ഞിരാമന്‍, മുസ്ലിം ലീഗ് നേതാവ് ഷംസുദ്ധീന്‍ ആയിറ്റി, എസ്­. എന്‍. ട്രസ്റ്റ് ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഉദിനൂര്‍ സുകു­മാരന്‍  തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

Keywords: Police, Insult, Kerala Kaumudi, Reporter, Complaint, Chandera, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia