ജീവിക്കണമെങ്കില്‍ എന്റെ കൂടെ വന്നോ, കൊല്ലപ്പെടുന്നതിന് മുമ്പ് ലാബ് ഉടമയ്ക്ക് യുവതിയുടെ വാട്ട്‌സ് ആപ്പ് സന്ദേശം
Jan 6, 2015, 22:11 IST
രാജപുരം: (www.kasargodvartha.com 06/01/2015) രാജപുരം ചുള്ളിക്കരയില്‍ ലാബ് ഉടമ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജോസുമായി അടുപ്പമുള്ളവരില്‍ മൊഴിയെടുത്ത പോലീസിന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം.
അതിനിടെ മരിക്കുന്നതിന് മുമ്പ് ജോസിന് ഭാര്യാ ബന്ധുവായ ഒരു യുവതി വാട്ട്‌സ് ആപ്പില്‍ അയച്ച സന്ദേശം പുറത്തായി. ജീവിക്കണമെങ്കില്‍ എന്റെ കൂടെ വന്നോ എന്നായിരുന്നു യുവതി വാട്ട്‌സ് ആപ്പില്‍ സന്ദേശമായി അയച്ചതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കേസ് അന്വേഷണം ഈ യുവതിയിലേക്കും വ്യാപിപ്പിച്ചതായാണ് വിവരം. വാട്ട്‌സ് ആപ്പില്‍ സന്ദേശം അയച്ചയാള്‍ തന്നെയായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതോടെ പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മെഡിക്കല്‍ ലാബ് ഉടമയായ ജോസഫിന്റെ മകനും പൂടങ്കല്ലിലെ ലാബ് ഉടമയുമായ ജോസിനെ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സ്വന്തം വീട്ടുമുറ്റത്ത് ചോരയില്‍ കുളിച്ച് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

Related News:
രാജപുരത്ത് ലാബ് ഉടമ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടനിലയില്‍
Keywords : Kasaragod, Kerala, Murder, Police, Investigation, Accuse, Whats App Message, Jose.