city-gold-ad-for-blogger

'ജൂദ്' മതപ്രഭാഷണം 26 മുതല്‍ 30 വരെ പള്ളത്ത്; പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളെത്തും

കാസര്‍കോട്: (www.kasargodvartha.com 24/03/2015) പള്ളം ഹൈദ്രോസ് ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂദ്-2015 മതപ്രഭാഷണ പരമ്പര 26 മുതല്‍ 30 വരെ നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളെത്തും

പള്ളം ബ്രദേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ 26ന് രാത്രി 8ന് പള്ളം ജുമാമസ്ജിദ് ഖത്തീബ് ഇസ്മായില്‍ അഹ്‌സനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 'മണ്ണറയിലെ ഭാഗ്യവാന്‍' എന്ന വിഷയത്തില്‍ കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും. 27ന് രാത്രി 8ന് നെല്ലിക്കുന്ന് മുഹ്യ്യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 'ജ്ജാലിന്റെ പുറപ്പാട്' എന്ന വിഷയത്തില്‍ അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍ പ്രഭാഷണം നടത്തും.

29 ഞായറാഴ്ച്ച മഗ്‌രിബ് നിസ്‌കാരനന്തരമുള്ള പരിപാടിയില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളും 30ന് കെ.എസ് അലി തങ്ങള്‍ കുമ്പോലും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്നുള്ള രാത്രികളില്‍ വഹാബ് നയിമി കൊല്ലം, ഡോ. മുഹമ്മദ് റിയാസ് ആലുവ, ഹമീദ് യാസീന്‍ ജൗഹരി അല്‍മദനി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ് മദനി, സലാവുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കഴിഞ്ഞവര്‍ഷം വിവാഹ ആവശ്യത്തിന് അഞ്ച് പെണ്‍കുട്ടികള്‍ക്ക് അഞ്ച് പവന്‍ വീതം സ്വര്‍ണവും കൂടാതെ മുപ്പതോളം പേര്‍ക്ക് വിവാഹ സഹായവും നല്‍കിയിട്ടുണ്ട്. 40 പേര്‍ക്ക് വീട് നിര്‍മാണത്തിനുള്ള സഹായവും 55 പേര്‍ക്ക് ചികിത്സാ സഹായവും ജൂത് കമ്മിറ്റി നല്‍കിയിട്ടുണ്ട്. അഞ്ച് കുടുംബങ്ങള്‍ക്ക് മാസന്തോറുമുള്ള ഭക്ഷണകിറ്റും നല്‍കിവരുന്നു. ഇത് മൂന്ന് വര്‍ഷമായി തുടരുന്നു. നാല് വര്‍ഷമായി ജൂദ് റിലീഫ് കമ്മിറ്റി മതപ്രഭാഷണം നടത്തിവരികയാണ്.

സംഘാടക സമിതി ഭാരവാഹികള്‍; എം.എ മുഹമ്മദ് കുഞ്ഞി സ്രാങ്ക് (ചെയര്‍മാന്‍), പി. അബ്ദുല്ല, മുഹമ്മദ് കുഞ്ഞി തായലങ്ങാടി (വൈസ്. ചെയര്‍മാന്‍), എ.എം ഹാരിസ് (ജനറല്‍ കണ്‍വിനര്‍), യുസുഫ് മിസ്ബ, സി.എ ഹനീഫ്, ഷാഫി തെരുവത്ത് (ജോ. കണ്‍വിനര്‍) ഷരീഫ് കൊപ്പല്‍ (ട്രഷറര്‍), പ.എം അല്‍ത്താഫ് (പബ്ലിസിറ്റി ചെയര്‍മാന്‍) താജു നെല്ലിക്കുന്ന്, റിഷാദ് പള്ളം, നാസര്‍ കടപ്പുറം, സുബൈര്‍ പള്ളം, സാദിഖ് കടപ്പുറം, പി.ഐ സഫ്‌വാന്‍, കെ.എ നൗഫല്‍, നജീബ് കട്ടപണി, ഷംസുദ്ദീന്‍ പുതിയ പുര, മുഹമ്മദലി കുളത്തുങ്കര

'ജൂദ്' മതപ്രഭാഷണം 26 മുതല്‍ 30 വരെ പള്ളത്ത്; പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളെത്തും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords:  Kasaragod, Islam, Jamaath-Committe, Kumbol-Thangal, Joodh, Islamic speech, Pallam, Nisamudeen Baqavi, Seyyid Ibrahim Khaleel bukhari  

Advertisement:


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia