വനിതാമതിലിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമം നടത്തുന്നു: ജോണി നെല്ലൂര്‍
Dec 5, 2018, 22:14 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2018) വനിതാമതിലിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നതായി യു.ഡി.എഫ്. നേതാവ് ജോണി നെല്ലൂര്‍ ആരോപിച്ചു. ജാതിയുടെ പേരില്‍ ചേരി തിരിക്കുന്ന നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതാശ്വാസം കൃത്യമായി വിതരണം ചെയ്യാത്ത സര്‍ക്കാരിനു ഇത്തരം പരിപാടികള്‍ക്ക് തുക ചെലവഴിക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
നവകേരള നിര്‍മാണം എന്നത് പിണിറായി വിജയന്റെ പ്രഖ്യാപനം മാത്രമാണെന്നും അടിയന്തര ധനസഹായമായ 10,000 രൂപ അറുപത് ശതമാനത്തിലേറെ പേര്‍ക്ക് ഇനിയും ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട് നഷ്ടപ്പെട്ടവരേയും കൃഷി നശിച്ചവര്‍ക്കുമടക്കം സഹായമെത്തിക്കുന്ന കാര്യത്തിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അഴിമതി, സ്വജനപക്ഷപാതം, ക്രമക്കേടുകള്‍ എന്നിവയാണ് സര്‍ക്കാരിന്റെ മുഖമുദ്ര എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നാഷണല്‍ അബ്ദുള്ള, അബ്രഹാം തോന്നക്കര എന്നിവരും ജോണി നെല്ലൂരിനൊപ്പമുണ്ടായിരുന്നു സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jony Nellur, Woman Wall, Kasaragod, UDF, News, Press meet, Jony Nellur against Kerala CM's 'women wall'