city-gold-ad-for-blogger

'ജ്യോമി കുറിഞ്ഞി' ഇനി കാൻസർ ചികിത്സയിലും; പ്രതീക്ഷയേകി കാസർകോടിന്റെ സ്വന്തം സസ്യം

Jomy Kurinji (Strobilanthes jomyi), a rare medicinal plant from Kasaragod.
Photo: Special Arrangement

● ഈ സസ്യം മനുഷ്യന് ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് പഠനം.
● ആയുർവേദ മരുന്നുകളിലെ ആന്റി ഓക്സിഡന്റ് ഫോർമുലേഷനുകളിൽ ഇത് ചേർക്കാം.
● ജ്യോമി കുറിഞ്ഞിക്ക് വംശനാശ ഭീഷണി നേരിടുന്നുണ്ട്.
● ആറ് വർഷത്തിലൊരിക്കലാണ് ഈ ചെടി പൂക്കുന്നത്.

പെരിയ: (KasargodVartha) കാസർകോട് ജില്ലയിലെ പെരിയ, പാണ്ടി പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവ സസ്യമായ ജ്യോമി കുറിഞ്ഞി (Strobilanthes jomyi) കാൻസർ ചികിത്സയിൽ നിർണായകമാകുമെന്ന കണ്ടെത്തലുമായി ഗവേഷകർ. 

ബംഗളൂരു ക്രൈസ്റ്റ് കൽപിത സർവകലാശാല ലൈഫ് സയൻസ് വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. അഭിറാം സുരേഷും അദ്ദേഹത്തിന്റെ മാർഗനിർദേശകനും വകുപ്പ് മേധാവിയുമായ ഡോ. ഫാ. ജോബി സേവ്യറുമാണ് ഈ ഗവേഷണത്തിന് പിന്നിൽ.

ജ്യോമി കുറിഞ്ഞിയിലെ സജീവ ഘടകങ്ങൾ വൻകുടലിലെ അർബുദം, സ്തനാർബുദം, ഗർഭാശയമുഖാർബുദം എന്നിവയുടെ കാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

സസ്യത്തിന്റെ ഇല, തണ്ട്, വേരുകൾ എന്നിവയിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകളും ഫിനോൾ, ഫ്ലേവനോയ്ഡ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പ്രോലിൻ, ക്ലോറോഫിൽ എന്നിവയടങ്ങിയ ഫൈറ്റോകെമിക്കലുകളും കണ്ടെത്തി. ഔഷധസസ്യ ഗുണപരിശോധന പഠനങ്ങൾ പ്രകാരം, ജ്യോമി കുറിഞ്ഞി മനുഷ്യന് ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 Jomy Kurinji (Strobilanthes jomyi), a rare medicinal plant from Kasaragod.

ഈ സസ്യത്തിന്റെ സാരാംശവും ഘടകങ്ങളും ആയുർവേദ മരുന്നുകളിലെ പ്രധാന ആന്റി ഓക്സിഡന്റ് ഫോർമുലേഷനുകളിൽ ഉൾപ്പെടുത്താൻ കഴിയുന്നവയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാരീതികളും സംയോജിപ്പിക്കുന്ന പുതിയ സാധ്യതകൾക്ക് ഇത് വഴി തുറക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

കണ്ണൂർ മൗവ്വഞ്ചേരിയിലെ വി.സി. സുരേഷിന്റെയും കെ.പി. ഉഷാകുമാരിയുടെയും മകനാണ് ഡോ. അഭിറാം സുരേഷ്. കർഷകനും മാധ്യമപ്രവർത്തകനുമായ കണ്ണാലയം നാരായണൻ 30 വർഷമായി തന്റെ കൃഷിത്തോട്ടത്തിൽ ജ്യോമി കുറിഞ്ഞി വളർത്തുന്നു. 

ആറു വർഷത്തിലൊരിക്കലാണ് ഈ ചെടി പൂക്കുന്നത്. ശരിയായ പരിപാലനം ഇല്ലെങ്കിൽ ചെടി ഉണങ്ങിപ്പോകാൻ സാധ്യതയുള്ളതിനാൽ ഇത് വംശനാശ ഭീഷണി നേരിടുന്നുണ്ട്. 

ഡോ. അഭിറാം സുരേഷ് ഇപ്പോൾ ബംഗളുരു ക്രൈസ്ട് കോളജിൽ അധ്യാപകനായി ജോലി ചെയ്ത വരികയാണ്. രണ്ട് വർഷം കൊണ്ടാണ് 'ജ്യോമി കുറിഞ്ഞി' യെ കുറിച്ചുള്ള പഠനം പൂർത്തിയാക്കിയത്. പഠനവുമായി ബന്ധപ്പെട്ട പ്രബന്ധം തയ്യാറാക്കി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

കാസർകോടിന്റെ ഈ അപൂർവ സസ്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: A rare plant from Kasaragod, Jomy Kurinji, is found to have properties that could help in treating cancer.

#CancerTreatment #Kerala #MedicinalPlants #Kasaragod #Research #Ayurveda

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia