കടലാടിപ്പാറ ഖനനത്തിനെതിരെ കാസര്‍കോട്ട് സിപിഎം-കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനം
Oct 17, 2016, 14:32 IST
ഖനന വിരുദ്ധ സമരത്തെ ആശാപുര കമ്പനി തകര്‍ക്കാന്‍ ശ്രമിക്കുന്നു: ജനകീയസമിതി
കാസര്‍കോട്: (www.kasargodvartha.com 17/10/2016) കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഖനനം പുനരാരംഭിക്കാനുള്ള ആശാപുര കമ്പനിയുടെ നീക്കത്തിനെതിരെ കാസര്‍കോട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനകീയ സമിതിയും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. തിങ്കളാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖനനം ഒരുവിധത്തിലും അനുവദിക്കില്ലെന്ന് നേതാക്കളും ജനകീയ സമിതിയും വ്യക്തമാക്കി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയുടെ നേതൃത്വത്തിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
ഖനനത്തിനെതിരായ സമരത്തില്‍ വിള്ളലുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് ആശാപുര കമ്പനിയുടെ ശ്രമമെന്ന് കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്ത് സര്‍വ്വ കക്ഷി ജനകീയസമിതി ആരോപിച്ചു. ആശാപുര കമ്പനിയുടെ ഖനനനീക്കങ്ങളെ അസാധാരണമായ ഐക്യത്തോടെ ചെറുത്ത് പരാജയപ്പെടുത്തിയ സര്‍വ്വകക്ഷി ജനകീയസമിതിയില്‍ വിള്ളലുണ്ടാക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യം വെച്ച്‌കൊണ്ട് കമ്പനി നടത്തുന്ന വ്യാജപ്രചരണം അടിസ്ഥാനരഹിതമാണ്. 2003 മുതല്‍ പല വഴിക്ക് ശ്രമം നടത്തിയിട്ടും ആശാപുര കമ്പനിയുടെ ഭീമന്‍ ഖനനപദ്ധതി നടപ്പിലാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
2007 മുതല്‍ കനത്ത ജനകീയപ്രക്ഷോഭമുയര്‍ത്തിക്കൊണ്ടുവന്ന് അതതുകാലത്തെ സര്‍ക്കാരുകളെ കൊണ്ട് തീരുമാനമെടുപ്പിക്കുന്നതിനും ഖനനവിരുദ്ധ പ്രക്ഷോഭം വഴി സാധിച്ചിരുന്നു. ഖനനപദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് തടസം നില്‍ക്കുന്ന സര്‍വ്വകക്ഷി ജനകീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും കമ്പനിക്ക് അനുകൂലമായ ഉറപ്പുകള്‍ നല്‍കിയെന്ന പ്രചാരണമാണ് ആദ്യം നടത്തിയത്.
ഇതുവഴി ഒരു വിഭാഗം രാഷ്ട്രീയപാര്‍ട്ടികളെ പ്രകോപിപ്പിച്ച് ഭിന്നിപ്പിക്കുവാന്‍ കഴിയുമെന്ന കമ്പനിയുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്. പിന്നീട് ഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്ത റവന്യൂമന്ത്രിക്കെതിരെയും ആക്ഷേപവുമായി രംഗത്തുവന്നു. ഏറ്റവുമൊടുവില്‍ സര്‍വ്വകക്ഷി ജനകീയസമിതിയില്‍ ഒരുവിഭാഗം ഖനനത്തെ അനുകൂലിക്കുന്നവരാണെന്നും സമിതി ചില വ്യക്തികളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിച്ചു. ഏതുവിധത്തിലും ഖനനവിരുദ്ധ ജനകീയ ഐക്യത്തെ ഇല്ലായ്മ ചെയ്യുന്നതിനാണ് കമ്പനി തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ സഷ്ടിക്കുന്നതെന്ന് പഞ്ചായത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതായി ജനകീയസമിതി വ്യക്തമാക്കി.
കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായ പരാജയമാണ് കമ്പനിയുടെ നീക്കങ്ങള്‍ക്കുണ്ടായിട്ടുള്ളത്. 2003ല്‍ 2757 ഏക്കര്‍ ഭൂമി ഖനനത്തിനായി സമര്‍പ്പിച്ച അപേക്ഷ സംസ്ഥാന മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിന്റെ ശുപാര്‍ശയോടെ 2006ല്‍ കേന്ദ്ര ഖനിവകുപ്പിന്റെ അനുമതിക്കായി അയച്ചുകൊടുത്തു. പക്ഷേ 2007ല്‍ കേന്ദ്ര ഖനിവകുപ്പ് അനുമതി നല്‍കി. മൈനിങ്ങ് ലീസ് ഉത്തരവ് വന്നപ്പോള്‍ അത് 200 ഏക്കറിലേക്ക് പരിമിതപ്പെട്ടു. തുടര്‍ന്ന് പാരിസ്ഥിതിക അനുമതിക്കായി 2007ലും 2013ലും പരിസ്ഥി ആഘാത പത്രികകള്‍ തയ്യാറാക്കപ്പെട്ടുവെങ്കിലും അവയുടെ മേല്‍ പൊതുതെളിവെടുപ്പ് നടത്താനോ പരസ്ഥിതി അനുമതി തേടാനോ ജനകീയപ്രക്ഷോഭം കാരണം കഴിഞ്ഞില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ എ വിധുബാലയ്ക്ക് പുറമെ ജനകീയസമിതി ഭാരവാഹികളായ ഒ എം ബാലകൃഷ്ണന്‍, അഡ്വ. കെ കെ നാരായണന്‍, സിപിഎം നീലേശ്വരം ഏരിയാസെക്കട്ടറി ടി കെ രവി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി ഗോപകുമാര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എന്‍ പുഷ്പരാജന്‍, ബിജെപി ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ രാജഗോപാല്‍, കടലാടിപ്പാറ സംരക്ഷണസമിതി ഭാരവാഹികളായ ബാബു ചെമ്പേന, എന്‍ വിജയന്‍ എന്നിവരും സംബന്ധിച്ചു.
Keywords: Kasaragod, Congress, CPM, BJP, Press Club, Mining, Application, Company, Strike, Environment.