city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം ഗവ. ആശുപത്രിയെ എം.എല്‍.എ. തിരിഞ്ഞുനോക്കുന്നില്ല; സര്‍വ്വകക്ഷി ബ്ലോക്ക് പ്രസിഡന്റിന് 'സമന്‍സ്' നല്‍കി

മഞ്ചേശ്വരം: (www.kasargodvartha.com 26.08.2014) മഞ്ചേശ്വരം ഗവണ്‍മെന്റ് ആശുപത്രിയെ എം.എല്‍.എ.യും ബ്ലോക്ക് പഞ്ചായത്തും തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. ആശുപത്രിയുടെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി നേതാക്കള്‍ ചൊവ്വാഴ്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് മുംതാസ് സമീറിന് 'സമന്‍സ്' നല്‍കി. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറോ നേഴ്‌സോ ഇല്ല. ആവശ്യത്തിന് മരുന്നും കിട്ടാനില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പുറമെക്കാണ് മരുന്നിന് കുറിച്ചുകൊടുക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് സൗകര്യം ഉണ്ടെങ്കിലും ഇവിടെ പോസ്റ്റുമോര്‍ട്ടവും നടത്തുന്നില്ല. ഇത് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടും പ്രയാസവും സൃഷ്ടിക്കുകയാണ്. നായകടിച്ചാല്‍ പ്രാഥമിക ചികിത്സ നടത്താന്‍പോലും ഇവിടെ സൗകര്യമില്ലെന്നാണ് ജനങ്ങളുടെ പരാതി. ആശുപത്രിയിലെ വയറിംഗുകളെല്ലാം ദ്രവിച്ച് നശിച്ചുപോയിരിക്കുകയാണ്.

ആശുപത്രിയുടെ ചുറ്റുഭാഗങ്ങളില്‍ കാടുപിടിച്ച് കൊതുകുകള്‍ പെരുകിയിരിക്കുകയാണെന്നും സര്‍വകക്ഷി സംഘം പറഞ്ഞു. ഇതിനെതിരെയാണ് വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സി. അഹ്മദ് കുഞ്ഞി, സി.പി.ഐ. ജില്ലാ നിര്‍വാഹക സമിതി അംഗം ബി.വി. രാജന്‍, ബി.ജെ.പി. നേതാവ് ഹരിശ് ചന്ദ്ര, ലീഗ് നേതാവ് അബ്ദുല്ല കജെ, കണ്‍സ്യൂമര്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ ഉദ്യാവാര്‍, മഞ്ചേശ്വരം വികസന സമിതി പ്രസിഡന്റ് മജീദ് കീര്‍ത്തേശ്വര, വ്യാപാരി നേതാവ് ബി. മുഹമ്മദ്, ജനജാഗ്രതാവേദി പ്രസിഡന്റ് ബഷീര്‍ കനില തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായെത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സമന്‍സ് നല്‍കിയത്.

ആശുപത്രിയുടെ വികസനകാര്യത്തില്‍ എം.എല്‍.എയുടേയും ബ്ലോക്ക് പഞ്ചായത്തിന്റേയും മറ്റുബന്ധപ്പെട്ട അധികാരികളുടേയും ഭാഗത്തുനിന്ന് യാതൊരുനടപടിയും സ്വീകരിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായതോടെയാണ് സര്‍വകക്ഷി ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുന്നത്.

എം.എല്‍.എയുടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട ആശുപത്രി ആയിരുന്നിട്ടും ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ ഫണ്ട് നീക്കിവെക്കുകയോ മന്ത്രിതലത്തില്‍ ആശുപത്രിയുടെ ശോചനിയാവസ്ഥ ശ്രദ്ധപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നാണ് പരാതി. എം.എല്‍.എ. വിചാരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറേയും നേഴ്‌സുമാരേയും മറ്റു ജീവനക്കാരേയും നിയമിക്കാന്‍ കഴിയുമെന്നിരിക്കെ അദ്ദേഹം ഇക്കാര്യത്തില്‍ ശ്രദ്ധിക്കാത്തത് ഈ ആശുപത്രിയെ ആശ്രയിച്ചുകഴിയുന്ന വലിയൊരുവിഭാഗം ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മഞ്ചേശ്വരം ഗവ. ആശുപത്രിയെ എം.എല്‍.എ. തിരിഞ്ഞുനോക്കുന്നില്ല; സര്‍വ്വകക്ഷി ബ്ലോക്ക് പ്രസിഡന്റിന് 'സമന്‍സ്' നല്‍കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Manjeshwaram, MLA, Government Hospital, Joint action committee for development of Manjeshwar hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia