ഒഴിവുകള്‍
Jun 21, 2012, 14:29 IST
പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ബങ്കളം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും കാഞ്ഞങ്ങാട് നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളിലായി യഥാക്രമം പ്രതിമാസം 2000, 1500 രൂപ നിരക്കില്‍ 2013 ഫെബ്രുവരി 28 വരെ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് ഓരോ ആളെ വീതവും 5, 6, 7 ക്ലാസിലേക്ക് ഓരോ ട്യൂട്ടര്‍മാരെയുമാണ് നിയമിക്കുന്നത്. വിരമിച്ച അധ്യാപകര്‍, തൊഴില്‍ രഹിതരായ ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യു.പി.സ്‌കൂള്‍ ക്ലാസുകളിലേക്ക് ടി.ടി.സി പാസായവരെയും പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ജൂണ്‍ 25ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.
എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, ഇലക്ട്രിക്കല്‍, ഇംഗ്ലീഷ്, ഇക്കണോമിക്‌സ് എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994-250290. 1529/2012
പള്ളങ്കോട് സ്‌കൂളില്‍ അധ്യാപക നിയമനം
പള്ളങ്കോട് ഗവ.യു.പി.സ്‌കൂളില്‍ യു.പി.എസ്.എ മലയാളം, അറബിക് പാര്‍ട്ട് ടൈം തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 23ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 9495656008.
സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്യൂട്ടറെ ആവശ്യമുണ്ട്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ രസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രാവീണ്യമുള്ള ഉദ്യോഗാര്‍ത്ഥിയെ ആവശ്യമുണ്ട്. എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചക്ക് ശേഷം ഒന്നര മണിക്കൂര്‍ വീതം ക്ലാസ് കൈകാര്യം ചെയ്യേണ്ടതാണ്. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 25ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256162 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Job vacancy, Kasaragod