കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുകള്‍
May 4, 2012, 12:05 IST

പിലിക്കോട്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ എ.ഐ.സി.ആര്‍.പി. ഓണ്‍ പാംസ് എന്ന പ്രോജക്ടില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോയുടെയും, ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഓരോ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സീനിയര്‍ റിസര്‍ച്ച് ഫെലോയ്ക്ക് എം.എസ്സ്.സി. ഹോര്‍ട്ടികള്‍ച്ചര്‍ ആണ് യോഗ്യത. ജൂനിയര്‍ റിസര്‍ച്ച് ഫെലോയ്ക്ക് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ എം.എസ്.സി. പ്ളാന്റ് ബ്രീഡിംഗ് എന്നിവയാണ് യോഗ്യത. പ്രായം 18-36 നും ഇടയില്‍. താല്‍പ്പര്യമുള്ളവര്‍ മെയ് 10 ന് രാവിലെ 10 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672260632 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഗേള്‍സ് സ്കൂളില്‍ അധ്യാപക ഒഴിവ്
കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പ്ളസ്ടു വിഭാഗത്തില്‍ കോമേഴ്സ് (സീനിയര്‍) കോമേഴ്സ് (ജൂനിയര്‍) ബോട്ടണി (ജൂനിയര്‍), ഹിന്ദി (ജൂനിയര്‍), അറബിക്ക് (ജൂനിയര്‍) വിഭാഗത്തില്‍ ഒന്ന് വീതം ഒഴിവുകളില്‍ ഗസ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. അഭിമുഖം സ്കൂള്‍ ഓഫീസില്‍ മെയ് 9 ന് 10.30 മണിക്ക് നടക്കും.

Keywords: Job Vacancy, Kasaragod