ഒഴിവുകള്‍
Jun 13, 2012, 14:52 IST
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
എരിക്കുളത്ത് സ്ഥിതിചെയ്യുന്ന മടിക്കൈ ഐ.ടി.ഐ യിലെ വെല്‍ഡര്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ 16ന് നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അഥവാ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അഥവാ വെല്‍ഡര്‍ ട്രേഡില്‍ എന്‍.എ.സി യും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 16ന് രാവിലെ 10.30ന് മടിക്കൈ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം
എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപക ഒഴിവ്
നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 16ന് രാവിലെ 10.30ന് മടിക്കൈ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം
എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപക ഒഴിവ്
കാസര്‍കോട് പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290 എന്ന ഫോണ്‍ നമ്പറില്‍ബന്ധപ്പെടാം.
ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് നിയമിക്കുന്നു
ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് നിയമിക്കുന്നു
ജില്ലയിലെ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ 0467-2209433, 2203118, 2286500, 9946105497 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Keywords: Job vacancy, Kasaragod