ഒഴിവുകള്‍
May 26, 2012, 16:17 IST

ജൂനിയര്‍ ഇന്‍ട്രക്ടര്‍ ഒഴിവ്
എരിക്കുളത്ത് സ്ഥിതിചെയ്യുന്ന മടിക്കൈ ഐ ടി ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിഗില്‍ ത്രിവത്സര ഡിപ്ളോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍എസിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 31ന് 10.30ന് മടിക്കൈ ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0467-2240282
അധ്യാപക ഒഴിവ്
കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ താഴെപ്പറയുന്ന ഒഴിവുകളിലേക്ക് മെയ് 30ന് പത്തുമണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഗസ്റ് ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഗസ്റ് ഡമോണ്‍സ്ട്രേട്ടര്‍ - ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍ എന്നിവയില്‍ ഓരോ ഒഴിവാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പോളിടെക്നിക്ക് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഗവണ്‍മെന്റ് അന്ധ വിദ്യാലയത്തില്‍ ജോലി ഒഴിവ്
കാസര്‍കോട് വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ താഴെ പറയുന്ന ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒഴിവുകളുടെ വിവരങ്ങള്‍ താഴെ. ആയ (സ്ത്രീ) - ഒന്ന്, കുക്ക് - രണ്ട്, ഗൈഡ് (പുരുഷന്‍) - ഒന്ന്, ഗൈഡ് (സ്ത്രീ) - ഒന്ന്, തൊഴില്‍ പരിചയം അഭികാമ്യം, മേട്രന്‍ (25 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീ) - ഒന്ന്, യോഗ്യത - എസ്.എസ്.എല്‍.സിയും പ്രഥമ ശുശ്രൂഷ സര്‍ട്ടിഫിക്കറ്റും, അസിസ്റന്റ് ടീച്ചര്‍ മൂന്ന് യോഗ്യത ഡിപ്ളോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഫോര്‍ വിഷ്വലി ഹാന്റികാപ്ഡും ടി.ടി.സി യും. കാഴ്ചയില്ലാത്തവര്‍ക്ക് ഡിപ്ളോമ മതിയാകും. സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ളോമ ഉള്ളവരുടെ അഭാവത്തില്‍ ടി.ടി.സി. യോഗ്യതയുള്ളവരേയും പരിഗണിക്കും. പാര്‍ട്ട് ടൈം ഹിന്ദി ടീച്ചര്‍ - ഒന്ന് യോഗ്യത ഹിന്ദി വിശാരദും തത്തുല്യവും. ബ്രെയില്‍ പരിജ്ഞാനം അഭികാമ്യം. എഫ്.ടി.യം. തസ്തികയിലുള്ളവര്‍ക്ക് ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്കും മറ്റു തസ്തികയിലുള്ളവര്‍ക്ക് ഉച്ചക്ക് രണ്ട് മണിക്കുമാണ് ഇന്റര്‍വ്യൂ.
അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
മുള്ളേരിയ ജി.വി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇനിപ്പറയുന്ന തസ്തികകളില്‍ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന് 10.30ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വൊക്കോഷണല്‍ ടീച്ചര്‍ അക്കൌണ്ടന്‍സി ഓഡിറ്റിംഗ്, വൊക്കോഷണല്‍ ടീച്ചര്‍ മാര്‍ക്കറ്റിംഗ് & സെയില്‍സ്മാന്‍ഷിപ്പ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ളീഷ്, നോണ്‍ വൊക്കോഷണല്‍ ടീച്ചര്‍ ജിഎഫ്സി, വൊക്കോഷണല്‍ ഇന്‍സ്ട്രക്ടര്‍ അക്കൌണ്ടന്‍സി ഓഡിറ്റിംഗ്, ലാബ് ടെക്നിക്കല്‍ അസിസ്റന്റ് (എ/എ) എന്നീ തസ്തികകള്‍ക്ക് ഓരോ ഒഴിവുകള്‍ വീതം, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കൊമേഴ്സ് - 2 ഒഴിവുകള്‍.
എം ആര്‍ എസ് അധ്യാപക ഇന്റര്‍വ്യൂ മെയ് 29ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വെള്ളച്ചാലില്‍ ആണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എം.സി.ആര്‍.ടി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മെയ് 29ന് രാവിലെ 10 മണിമുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994-256162.
കുക്ക് ഇന്റര്‍വ്യൂ
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ജി ആര്‍ എഫ് ടിഎച്ച് എസ് ഫോര്‍ ഗേള്‍സ് സ്കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു. മെയ് 30ന് 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ പങ്കെടുക്കാവു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203946 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords: Job Vacancy, Kasaragod