ഒഴിവുകള്‍
May 8, 2012, 12:05 IST
എഞ്ചിനീയര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
കാസര്‍കോട്: കാറടുക്ക ഗ്രാമപഞ്ചായത്തില്‍ എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയിന്‍ കീഴില്‍ ഒരു അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറേയും നിയമിക്കുന്നു. എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോ ഡിപ്ളോമയോ ഉള്ളവരായിരിക്കണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബി.കോം, പി.ജി.ഡി.സി.എ. എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 16 ന് രാവിലെ 11 മണിക്ക് കാറഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
അധ്യാപക നിയമനം
ഇരിയണ്ണി ഗവ. വൊക്കേഷമല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ളീഷ്, സ്റാറ്റിസ്റിക്സ്, ഇക്കണോമിക്സ്, കണക്ക്, കെമിസ്ട്രി,, ഫിസിക്സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരെയും മലയാളം, ഹിന്ദി, സുവോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരെയുമാണ് നിയമിക്കുന്നത്. അഭിമുഖം മെയ് 11 ന് 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും.
എം ആര്‍ എസ്സില്‍ മാനേജര്‍ ഒഴിവ്
ജില്ലയില്‍ വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ മാനേജര്‍-കം-റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 1-1-2013ന് 39 വയസ്സ്. മാസവേതനം 13,000 രൂപയാണ്. ഫോണ്‍ നമ്പര്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മെയ് 15-നകം ജില്ലാ പട്ടികജാതി വികസന ആഫീസര്‍, സിവില്‍ സ്റേഷന്‍, വിദ്യാനഗര്‍, കാസര്‍ഗോഡ് 671123 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04994 256162.
ചെര്‍ക്കള ജി.എച്ച്.എസ്.എസ്. അധ്യാപക ഇന്റര്‍വ്യു 14 ന്
ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ മെയ് 9 ന് 10 മണിക്ക് നടത്തുവാന്‍ തീരുമാനിച്ചിരുന്ന അധ്യാപക അഭിമുഖം 14 ന് രാവിലെ 10 മണിക്ക് നടത്തുന്നതാണ്. ഇംഗ്ളീഷ്, (സീനിയര്‍), കോമേഴ്സ് (ജൂനിയര്‍, സീനിയര്‍) ഇക്കണോമിക്സ് (ജൂനിയര്‍, സീനിയര്‍), മലയാളം (സീനിയര്‍), അറബിക്ക് (സീനിയര്‍), ഹിസ്ററി (സീനിയര്‍), പൊളിറ്റിക്സ് (സീനിയര്‍), ഗണിതം (സീനിയര്‍), ഹിന്ദി (ജൂനിയര്‍) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
Keywords: Job vacancy, Kasaragod