ഐ.എച്ച്.ആര്‍.ഡിയില്‍ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം
Apr 25, 2012, 12:00 IST
കുമ്പള: കുമ്പള ഐ.എച്ച്.ആര്‍.ഡി അപ്ളൈഡ് സയന്‍സ് കോളേജില്‍ സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനം നല്‍കുന്നു. കമ്പ്യൂട്ടര്‍ അസംബ്ളിംഗ് ആന്റ് സര്‍വ്വീസിംഗ്, മള്‍ട്ടി സ്കില്‍ ഡവലപ്മെന്റ് എന്നീ പ്രോഗ്രാമുകളിലാണ് പരിശീലനം നല്‍കുക. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റൈപന്റ് ലഭിക്കും.
90 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിക്ക് 1500 രൂപയാണ് സ്റൈപന്റ്. അവധി ദിവസങ്ങളിലാണ് പരിശീലനം. 18 നും 40 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി പാസ്സായ വനിതകള്‍ക്ക് ചേരാവുന്നതാണ്. താല്‍പര്യമുള്ളവര്‍ കുമ്പള പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസുമായി ഏപ്രില്‍ 30 നകം ബന്ധപ്പെടണം.
Keywords: Job Training, IHRD, Kumbala, Kasaragod