തൊഴിലുറപ്പ് തൊഴിലാളികള്‍ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
Dec 11, 2019, 10:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2019) തൊഴിലുറപ്പ് തൊഴിലാളികള്‍ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
തൊഴില്‍ ദിനങ്ങള്‍ 250 ആയി വര്‍ധിപ്പിക്കുക, കൂലി 600 രൂപയാക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍. രാജ്ഭവന്‍ മാര്‍ച്ചിന്റെ ഭാഗമായാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
നഗരസഭാ ടൗണ്‍ഹാളിനു മുന്നില്‍ പൊതുയോഗം സി കെ ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാപ്രസിഡന്റ് പി ബേബി അധ്യക്ഷയായി. കെഎസ്‌കെടിയു ജില്ലാസെക്രട്ടറി വി കെ രാജന്‍, ടി എം എ കരീം, എം ശാന്ത, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, സി കെ കുമാരന്‍, ഉഷ, കെ പി നാരായണന്‍, ജയകുമാരി, വാസന്തി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാസെക്രട്ടറി എം രാജന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Kanhangad, Office, job, Government, March, Job seekers protest march to head office
< !- START disable copy paste -->