'വരൂ നമുക്ക് രാജ്യസ്‌നേഹം പഠിക്കാം'; രാജ്യസ്‌നേഹ പരീക്ഷയുമായി എസ് എഫ് ഐ
Feb 19, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2016) ഡല്‍ഹി ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യമെമ്പാടും ജെ എന്‍ യു ക്യാമ്പസിലും നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കും, പോലീസ് രാജിനുമെതിരായി എസ് എഫ് ഐ കാസര്‍കോട് ഗവ കോളജില്‍ പ്രതീകാത്മകമായി രാജ്യസ്‌നേഹ പരീക്ഷ നടത്തി. 'വരൂ നമുക്ക് രാജ്യസ്‌നേഹം പഠിക്കാം' എന്ന പ്രമേയത്തില്‍ നടന്ന പരീക്ഷ കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഘവന്‍ മാസ്റ്റര്‍ നിയന്ത്രിച്ചു.
സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്താകമാനം നടത്തുന്ന നുണപ്രചാരണങ്ങളെ അടിസ്ഥാനമാക്കി പതിനഞ്ചോളം ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പെടുത്തിയുള്ള ചോദ്യപേപ്പറുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. മഹാത്മാഗാന്ധിയെക്കൊന്ന ഗോഡ്‌സെയെ മഹാത്മാവായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് നേതൃത്വം തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതായിട്ടില്ല എന്ന പ്രതികരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുയര്‍ന്ന് വന്നു.
ആര്‍.എസ്.എസ് കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ ഉത്തരക്കടലാസിലൂടെ രേഖപ്പെടുത്തി. പിന്നീട് നടന്ന പൊതുയോഗം രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. വൈശാഖ്, സുഭാഷ് പാടി, അഹ് മദ് അഫ്‌സല്‍, ക്രിജിത്ത്, ദീപ്ചന്ദ്, അശ്വിന്‍ മുതലായവര്‍ സംസാരിച്ചു.
Keywords : SFI, Examination, College, Protest, Kasaragod, RSS, Campus.