മഅദനിക്കു നീതി: കാന്തപുരവുമായി ചര്‍ച്ച നടത്തി
Dec 26, 2012, 19:42 IST
കോഴിക്കോട്: കടുത്ത രോഗബാധിതനായി ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്കു നീതിയും ചികിത്സയും ലഭ്യമാക്കുന്നതിനായി കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുന്നത് സംബന്ധിച്ച് കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാരുമായി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് അജിത്ത് കുമാര്‍ ആസാദ്, പി.എം. സുബൈര്‍ പടുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രതിനിധി സംഘം കൂടി കാഴ്ച നടത്തി.
ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മതസംഘടനാനേതാക്കള്‍, സാംസ്‌കാരിക നേതാക്കള്‍, സംസ്ഥാന കേന്ദ്ര മന്ത്രിമാര്‍ എന്നിവരുമായി (ജെ.എം.എഫ് ) നടത്തി വരുന്ന കൂടികാഴ്ചയുടെ ഭാഗമായിരുന്നു നേതാക്കള്‍ കാന്തപുരത്തെ കണ്ടത്. മഅദനിക്ക് നീതി ലഭ്യമാക്കുന്നതിനായി കേരളത്തിലെ പൊതു സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും മഅദനിക്ക് നീതി ലഭ്യമാക്കാന്‍ എന്റെ സഹകരണം ഉണ്ടാകുമെന്നും കാന്തപുരം പറഞ്ഞു.

Keywords: Madani, Central jail, Bangalore, Justice for Madani forum, Members, Visit, Kanthapuram, Kozhikode, Kasaragod, Kerala, Malayalam news