city-gold-ad-for-blogger

അധ്യാപകന്റെ അപകടമരണം നാടിനെ ദുഖത്തിലാഴ്ത്തി

മടിക്കൈ: (www.kasargodvartha.com 01.01.2018) മടിക്കൈ തീയര്‍പാലത്തെ അധ്യാപകനായ ജിതിന്റെ (24) അപകടമരണം മടിക്കൈ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പള്ളിക്കര ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് ഇംപാക്ട് ട്യൂഷന്‍ സെന്ററിലും താല്‍ക്കാലിക അധ്യാപകനായിരുന്ന തീയര്‍പാലത്തെ തണ്ടാറ കൃഷ്ണന്‍-നളിനി ദമ്പതികളുടെ മകനായ ജിതിന്‍ ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടയില്‍ വീട്ടിനടുത്തുവെച്ചാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ജിതിന്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സക്കിടയിലാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം കാഞ്ഞങ്ങാട് പഴയ കൈലാസ് തീയേറ്ററിന് സമീപത്തും മടിക്കൈ റെഡ് ഫൈറ്റേഴ്സ് മൈതാനിയിലും പൊതുദര്‍ശനത്തിന് വെച്ചു. മികച്ച സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ജിതിന്‍ ഐഎച്ച്ആര്‍ഡി കോളേജില്‍ എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാനായിരുന്നു.

അവിവാഹിതനാണ്. ഏക സഹോദരി ജില്‍ന (നെഹ്റു കോളേജ്).

അധ്യാപകന്റെ അപകടമരണം നാടിനെ ദുഖത്തിലാഴ്ത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accidental-Death, Madikai, Jithin master no more
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia