city-gold-ad-for-blogger

നാട്ടക്കലിലെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; വീട്ടുകാരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

വെള്ളരിക്കുണ്ട്:  (www.kasargodvartha.com 16.06.2020) നാട്ടക്കല്ലിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. മരിച്ചു കിടന്ന മുറി പോലീസ് സീല്‍ ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയ വെസ്റ്റ് എളേരി നാട്ടക്കലിലെ ദിനേശന്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ ജിഷ്ണു (15)വിന്റെ മരണവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ദുരൂഗത മാറ്റാനാണ് പോലീസ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്.

മരിച്ച നിലയില്‍ കാണപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മൃതദേഹത്തില്‍ കഴുത്തിന്റെ ഇരു ഭാഗങ്ങളിലുമായി കാണപ്പെട്ട പാടുകളാണ് സംശയം ജനിപ്പിച്ചത്. ഇതേ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നാട്ടക്കലിലെ വീട്ടില്‍ എത്തിച്ച ജിഷ്ണുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.ജിഷ്ണു തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തില്‍ പാടുകള്‍ കണ്ടെത്തിയെന്ന ജില്ലാ ആശുപതിയിയിലെ മെഡിക്കല്‍ സര്‍ജന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് വെള്ളരിക്കുണ്ട് സി ഐയുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെ നാട്ടക്കലിലെ ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു.

പൊലീസിന് വീട്ടുകാര്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെ ജിഷ്ണുവിന്റെ മരണം പോലീസിനും സംശയത്തിനിട വരുത്തി. ഇതേ തുടര്‍ന്നാണ് ജിഷ്ണു മരിച്ചു കിടന്നമുറി പൂട്ടി സീല്‍ ചെയ്യുവാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ മകന്‍ തൂങ്ങി മരിച്ചതാണെന്നും കിടപ്പ് മുറിയില്‍ തുണിയില്‍ തൂങ്ങി കിടന്ന മൃതദേഹം അഴിച്ചെടുത്തു കട്ടിലില്‍ കിടത്തിയതാണെന്നുമാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെ വെള്ളരിക്കുണ്ട് പോലീസ് നാട്ടക്കലിലെ ജിഷ്ണുവിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച മാത്രമേ ലഭിക്കുകയുള്ളുവെന്നും അതിന് ശേഷമേ ജിഷ്ണുവിന്റെ മരണത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയുവാന്‍ സാധിക്കുകയുള്ളൂവെന്നും വെള്ളരിക്കുണ്ട് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നാട്ടക്കലിലെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; വീട്ടുകാരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും


Keywords:  Vellarikundu, kasaragod, news, Death, Police, Deadbody, General-hospital, Kanhangad, Jishnu's death; family will be questioned by Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia