ജിഷയെ ക്യാന്‍വാസിലേക്ക് പകര്‍ത്തി കാസര്‍കോട്ട് കുരുന്ന് കലാകാരന്‍മാരുടെ പ്രതിഷേധം
May 8, 2016, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2016) കുരുന്നുകലാകാരന്‍മാര്‍ പെരുമ്പാവൂരില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ജിഷയുടെ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തി ലോകത്തെ തന്നെ നടുക്കിയ ഈ പൈശാചികസംഭവത്തിനെതിരായ തങ്ങളുടെ പ്രതിഷേധമറിയിച്ചു. ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സാംസ്‌ക്കാരികക്കൂട്ടവും കാസര്‍കോട് മൈന്‍ഡ് ലോട്ട് എജ്യുക്കേഷനും സംയുക്തമായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ നായന്‍മാര്‍മൂല ടി ഐ എച്ച് എസ് എസിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥി കെ എം ഹസന്‍, ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി ശദാബ് സി എല്‍ എന്നിവരാണ് ജിഷയുടെ ജീവന്‍ തുടിക്കുന്ന ചിത്രം വരച്ചത്.
രണ്ട് കുട്ടികളുടെയും സര്‍ഗാത്മകമായ കഴിവുകള്‍ തെളിയിക്കുന്ന ചിത്രങ്ങള്‍ ജിഷയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയായി മാറി. ജിഷയോട് കാണിച്ച ക്രൂരത കാര്‍ട്ടൂണിലൂടെ ചിത്രീകരിച്ച് മംഗളൂരു പി എ കോളജിലെ അസി. പ്രൊഫസറും കാര്‍ട്ടൂണിസ്റ്റുമായ മുജീബ് പട്ടഌയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ചിത്രങ്ങള്‍ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
ഞായറാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ കൂട്ടായ്മ എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാളിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രതിഭാ രാജന്‍, രവീന്ദ്രന്‍ പാടി, വി വി പ്രഭാകരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്ല പടിഞ്ഞാര്‍, ബഷീര്‍ അഹ് മദ് എന്നിവര്‍ സംസാരിച്ചു. ടി കെ പ്രഭാകരന്‍ സ്വാഗതവും ഹമീദ് കാവില്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Protest, Inauguration, Murder, Jisha.