city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിഷ വധക്കേസിന്റെ വിചാരണക്കിടെ മുങ്ങിയ പ്രതി കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: (www.kasargodvartha.com 13.10.2017) കൊലക്കേസ് വിചാരണയ്ക്കിടെ മുങ്ങിയ പ്രതി കോടതിയില്‍ കീഴടങ്ങി. ഒറീസ ജഡിപൂരിലെ ഹൊസദാര്‍ഘട്ടില്‍ തുഷാര്‍ സിംഗ് മാലിക് എന്ന മദന്‍ മാലി(27)കാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) യില്‍ കീഴടങ്ങിയത്. മദന്‍മാലികിനെ കോടതി റിമാന്‍ഡ് ചെയ്തു. മടിക്കൈ കക്കാട്ട് കൂലോം റോഡിലെ രാജേന്ദ്രന്റെ ഭാര്യ പി കെ ജിഷ (24)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മദന്‍ കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടെ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് മദനെതിരെ കോടതി അറസ്റ്റ് വാറണ്ട്  പുറപ്പെടുവിച്ചിരുന്നു.

2012 ഫെബ്രുവരി 19നാണ് ജിഷ കൊല ചെയ്യപ്പെട്ടത്. രാജേന്ദ്രന്റെ പിതാവിനെ പരിചരിക്കാനായി വീട്ടില്‍ നിര്‍ത്തിയ മദന്‍മാലിക് ജിഷയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസിന്റെ വിചാരണ കഴിഞ്ഞ മാസം 13ന് ആണ് ആരംഭിച്ചത്. തുടക്കത്തില്‍ മദന്‍ മാലിക് കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ വീഴ്ച വരുത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. താന്‍ നാട്ടിലേക്ക് പോയതാണെന്നും മുങ്ങിയതല്ലെന്നുമാണ് മദന്‍ കോടതിയോട് വെളിപ്പെടുത്തിയത്.
ജിഷ വധക്കേസിന്റെ വിചാരണക്കിടെ മുങ്ങിയ പ്രതി കോടതിയില്‍ കീഴടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, court, Murder-case, Jisha murder; escaped accuse surrendered before court

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia