ഓണത്തിന് പൂക്കളമൊരുക്കാന്‍ ജിനിയുടെ ചെണ്ടുമല്ലിയും വാടാമല്ലിയും
Sep 10, 2013, 11:00 IST
കാസര്‍കോട്: ഓണത്തിന് പൂക്കളമൊരുക്കാന്‍ മലയാളികള്‍ അന്യസംസ്ഥാനത്തെ ആശ്രയിക്കുമ്പോള്‍, സ്വന്തം വീട്ടുമുറ്റത്ത് പൂക്കള്‍ വിരിയിച്ച് ശ്രദ്ധേയയാവുകയാണ് ചാമക്കുഴിയിലെ വീട്ടമ്മയായ ടി.ജെ ജിനി. പൂ കൃഷി നല്ലൊരു വരുമാനമാര്‍ഗം കൂടിയാണിവര്‍ക്ക്. വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷി ചെയ്യുന്നത്. ഇതിനകം വീട്ടുവളപ്പില്‍ വിരിയിച്ച പൂക്കള്‍ നിരവധി തവണ മാര്‍ക്കറ്റില്‍ വില്‍പന നടത്തി കഴിഞ്ഞു
കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തിലാണ് ജിനി പുഷ്പകൃഷി ആരംഭിച്ചത്. കിനാനൂര്‍- കരിന്തളം കൃഷിഭവന്‍ വിത്ത് നല്‍കി. നിര്‍ലോഭമായ പിന്‍തുണയും മാര്‍ഗനിര്‍ദേശവുമായി കൃഷി ഓഫീസര്‍ ആര്‍. വീണറാണി കൂടെ നിന്നത് ജിനിക്ക് ആത്മ വിശ്വാസമേകി. ആദ്യ തവണ നല്ല വിളവെടുപ്പും കിട്ടി. കന്നിവിജയമാണ് വീണ്ടും പുഷ്പകൃഷിയിറക്കാന്‍ ജിനിക്ക് കരുത്തേകിയത്.
ഇത്തവണ മെയ് അവസാനവാരം വിത്തിട്ടു. 1500-ഓളം ചെണ്ടുമല്ലി ചെടികളാണ് നട്ടുവളര്‍ത്തിയത്. ഇടയ്ക്കിടയ്ക്ക് വളമായി ചാണകവും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തു. ഇതിനകം എട്ടുതവണ നീലേശ്വരം മാര്‍ക്കറ്റില്‍ ചെണ്ടുമല്ലി വില്‍പനയും നടത്തി. ബാക്കിയുള്ള ചെണ്ടുമല്ലിയും, വാടാമല്ലിയും ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
അധ്വാനം കുറഞ്ഞ തൊഴില്‍മേഖലയാണ് പുഷ്പകൃഷി ചെയ്യല്‍. എന്നാല്‍ പുഷ്പങ്ങള്‍ക്ക് വന്‍ ഡിമാന്റും . ഒരു കിലോ ചെണ്ടുമല്ലി മാര്‍ക്കറ്റില്‍ കൊടുത്താല്‍ 80 രൂപ കിട്ടും. വേനല്‍കാലത്താണെങ്കില്‍ 120 രൂപ മുതല്‍ 140 രൂപ വരെ കിട്ടും. എല്ലാ പണിയും സ്വയം ചെയ്യുകയാണെങ്കില്‍ ഇത് തികച്ചും ലാഭകരമായ മേഖല തന്നെ ജിനി പറഞ്ഞു. ഓണത്തിന് ശേഷം പുഷ്പകൃഷി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ വീട്ടമ്മ.
Also Read:
ഓണം വന്നെത്തി; നാടെങ്ങും ആരവം
Keywords : Onam-celebration, Kasaragod, Kerala, Flower, Jini, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.