city-gold-ad-for-blogger

ജ്വല്ലറി കടയുടമയെ ആക്രമിച്ച് കട തകര്‍ത്തു; രണ്ടുലക്ഷം രൂപയുടെ നഷ്ടം

മടിക്കൈ: (www.kasargodavrtha.com 08.04.2016) ജ്വല്ലറി കടയുടമയെ ആക്രമിച്ച് കട തകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആക്രമത്തില്‍ പരിക്കേറ്റ അടുക്കത്തുപറമ്പിലെ ജ്വല്ലറി ഷോപ്പ് ഉടമ സി മോഹനനെ (42) നീലേശ്വരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയിലെ അലമാരകളും ഗ്ലാസുകളും മറ്റ് ഉപകരണങ്ങളും ആക്രമികള്‍ തകര്‍ത്തു. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനിടെ രണ്ടംഗസംഘം കടയില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും രണ്ടുലക്ഷം രൂപയുടെ ആഭരണം നഷ്ടപ്പെട്ടുവെന്നും മോഹനന്‍ പറഞ്ഞു. പോലീസ് എത്തുമ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു. മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് ചതുരക്കിണര്‍ സായാഹ്നശാഖയിലെ ജീവനക്കാരന്‍ കൂടിയാണ് മോഹനന്‍.

ആക്രമികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതായി കരുതുന്ന ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാരിയെ ആക്രമിച്ച് കട അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി മടിക്കൈ യൂണിറ്റ് സമിതി വ്യാഴാഴ്ച ഉച്ചവരെ കടകളടച്ച് ഹര്‍ത്താലാചരിച്ചു.
ജ്വല്ലറി കടയുടമയെ ആക്രമിച്ച് കട തകര്‍ത്തു; രണ്ടുലക്ഷം രൂപയുടെ നഷ്ടം

Keywords:  Assault, Shop, Madikai, kasaragod, hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia